ഖത്തർ x റഷ്യ പോരാട്ടം ഇന്ന്
text_fieldsഖത്തർ ടീം അംഗങ്ങൾ പരിശീലനത്തിൽ
ദോഹ: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന് ചൊവ്വാഴ്ച റഷ്യൻ ടെസ്റ്റ്. അൽ ജനൂബ് സ്റ്റേഡിയം വേദിയാകുന്ന സൗഹൃദ മത്സരത്തിൽ വൈകീട്ട് 6.15ന് ഖത്തറും റഷ്യയും ഏറ്റുമുട്ടും. കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ പിന്നിലുള്ള കെനിയക്കു മുന്നിൽ 2-1ന് തോറ്റതിന്റെ ഞെട്ടലിലാണ് ഖത്തർ അടുത്ത അങ്കത്തിന് ബൂട്ടുകെട്ടുന്നത്.
ഇഞ്ചുറി ടൈമിൽ പിറന്ന ഗോളിലാണ് കെനിയയോട് കീഴടങ്ങിയത്. ഫിഫ റാങ്കിങ്ങിൽ 38ാം സ്ഥാനക്കാരാണ് റഷ്യ. അതേസമയം, യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് 2022 ലോകകപ്പ് യോഗ്യതയും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും നഷ്ടമായവർ ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണിപ്പോൾ. കഴിഞ്ഞയാഴ്ച ഈജിപ്ത് അണ്ടർ 23 ടീമിനെതിരെ റഷ്യ 1-1ന് സമനില വഴങ്ങിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.