ഖത്തർ ലോകകപ്പിനെത്തുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ ഉറപ്പാക്കും
text_fieldsദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്. ദോഹ ഫോറത്തിൻെറ പങ്കാളികളായ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ 'റെയ്സിന ചർച്ച'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോകോൺഫറൻസിലൂടെയാണ് പരിപാടി നടത്തിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻെറ സഹകരണത്തോടെയായിരുന്നു പരിപാടി.
ഖത്തർ ലോകകപ്പിന് എത്തുന്ന എല്ലാവർക്കും വാക് സിൻ ഉറപ്പുവരുത്തും. ഇതിനായി വാക്സിൻ വിതണക്കാരുമായി ഖത്തർ ചർച്ചകൾ നടത്തിവരികയാണ്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. ടൂർണമെൻറിൽ പെകടുക്കുന്ന എല്ലാവർക്കും വാക്സിൻ നൽകുന്നത് എങ്ങിനെ വിജയിപ്പിക്കാൻ കഴിയുമെന്നതിലാണ് ചർച്ച. പൂർണമായും കോവിഡ്മുക്തമായ ലോകകപ്പ് നടത്തുകയെന്നതാണ് ഖത്തർ ലക്ഷ്യമിടുന്നത്. അതിന് കഴിയുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളസമൂഹം നേരിടുന്ന പ്രശ് നങ്ങൾ കൈകാര്യം ചെയ്യുന്ന ബഹുമുഖ സമ്മേളനമാണ് 'റെയ്സിന ചർച്ച'.
വിമാനയാത്രകൾക്കും കായികമേളകൾക്കുമടക്കം കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാകുകയാണ്. ഈയടുത്ത് ഖത്തറിൽ നടന്ന മോട്ടോ ജി.പി 2021 ലോക ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്കും വാക്സിൻ ഉറപ്പാക്കിയിരുന്നു. ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കടക്കം പ്രേവശനത്തിന് വാക്സിൻ നിർബന്ധമാക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.