വിജയക്കുതിപ്പുമായി ഖത്തർ യുവനിര
text_fieldsദോഹ: ആതിഥേയർ എന്ന നിലയിൽ യോഗ്യത ഉറപ്പിച്ചതാണെങ്കിലും, മാച്ച് എക്സിപീരിയൻസിനായി കളത്തിലിറങ്ങിയ ഖത്തറിന്റെ യുവ സംഘത്തിന് വിജയക്കുതിപ്പ്. എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ് റൗണ്ടിൽ മത്സരിക്കുന്ന ഖത്തർ മ്യാന്മറിനെ വീഴ്ത്തിയത് മറുപടിയില്ലാത്ത ആറ് ഗോളിന്.
നേരത്തേ ആതിഥേയരായ ദക്ഷിണ െകാറിയയെയും ഖത്തർ 2-0ത്തിന് തോൽപിച്ചിരുന്നു. അടുത്ത വർഷം നടക്കുന്ന വൻകരയുടെ പോരാട്ടത്തിൽ ആതിഥേയരെന്ന നിലയിൽ ഖത്തർ നേരത്തേ യോഗ്യത നേടിയതിനാൽ, ഈ മത്സര ഫലങ്ങൾ ഗ്രൂപ്പിൽ അടയാളപ്പെടുത്തുന്നില്ല. ഖത്തറിനെതിരായ തോൽവി, എതിർ ടീമുകളുെട യോഗ്യതാ റൗണ്ട് ഫലത്തെ ബാധിക്കുന്നില്ലെന്ന് സാരം.
പരിശീലനത്തിനായി ഇറങ്ങിയതാണെങ്കിലും അന്നാബികൾ എതിരാളികളോട് ഒരു ദയയും കാണിച്ചില്ല. മ്യാന്മറിനെതിരെ കളിയുടെ 22ാം മിനിറ്റിൽ മുഹമ്മദ് ഖാലിദ് ഹസന്റെ ഗോളിലൂടെയാണ് ഖത്തർ തുടക്കം കുറിക്കുന്നത്. തമീം മൻസൂർ അൽഅബ്ദുല്ല 52, 78മിനിറ്റുകളിലായി ഇരട്ടഗോളോടെ ലീഡുയർത്തി. അഹമ്മദ് അൽറവി ഒന്നും, ലുത്ഫി മദ്ജർ രണ്ടും ഗോളുകൾ നേടി പട്ടിക തികച്ചു.
ചൊവ്വാഴ്ച കിർഗിസ്താനെയും ഖത്തർ നേരിടുന്നുണ്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലും അന്നാബിക്കുവേണ്ടി ഇതേ സംഘമാണ് കളത്തിലിറങ്ങുന്നത്. സെപ്റ്റംബർ 20ന് ജപ്പാനെതിരെയും, 22ന് ഫലസ്തീനെതിരെയുമാണ് ടീമിന്റെ മത്സരങ്ങൾ. അടുത്ത വർഷം ഏപ്രിൽ -മേയ് മാസങ്ങളിലാണ് അണ്ടർ 23 ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.