Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2022 4:19 AM GMT Updated On
date_range 4 Nov 2022 4:19 AM GMTലോകകപ്പിന് പിന്തുണയുമായി അൽജീരിയൻ പ്രഖ്യാപനം
text_fieldsbookmark_border
ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022ന് പിന്തുണ അറിയിച്ച് അറബ് ലീഗിന്റെ അൽജീരിയൻ പ്രഖ്യാപനം.
നവംബർ ഒന്ന്, രണ്ട് തീയതികളിലായി അൽജീരിയയിൽ നടന്ന അറബ് ലീഗിന്റെ 31ാമത് സെഷനിലാണ് പ്രഖ്യാപനം പുറത്തിറക്കിയത്.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് പിന്തുണയറിയിച്ചുള്ള പ്രഖ്യാപനത്തിൽ, ഫിഫ ലോകകപ്പിന്റെ വിശിഷ്ടമായ ഒരു ടൂർണമെന്റിന് ആതിഥ്യം വഹിക്കാനുള്ള ഖത്തറിന്റെ പ്രാപ്തിയിലും കഴിവിലും പൂർണ വിശ്വാസമുണ്ടെന്നും ഖത്തറിനെതിരായ ദുരുദ്ദേശ്യത്തോടെയുള്ള പ്രചാരണങ്ങളെയും ആരോപണങ്ങളെയും തള്ളിക്കളയുന്നതായും വ്യക്തമാക്കി. രണ്ടുദിന ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story