അംറബാത്ത്; മൊറോക്കോയുടെ ബ്രെയിൻ ഇവിടെയാണ്
text_fieldsസുഫ്യാൻ അംറബാത്
ദോഹ: ചരിത്രത്തിലാദ്യമായി മൊറോക്കോ ലോകകപ്പിെൻറ ക്വാർട്ടറിൽ പ്രവേശിക്കുമ്പോൾ യാസീൻ ബോനോക്കും ഹകീം സിയഷിനും അഷ്റഫ് ഹകീമിക്കുമൊപ്പം എണ്ണപ്പെടുന്ന പേരാണ് സുഫ്യാൻ അംറാബത്.
ലോകകപ്പിന് മുമ്പ് മൊറോക്കോയുടെ സാധ്യതകൾ കൂട്ടിക്കിഴിക്കുേമ്പാൾ കണ്ണുകളെല്ലാം ഹകീം സിയാഷിലും യൂസുഫ് എൻ നിസൈരിയിലും അറ്റാക്കിംഗ് വിംഗ് ബാക്കുകളായ ഹകീമി, നുസൈർ മസ്റോഇ, കീപ്പർ ബോനോ എന്നിവരിലുമായിരുന്നു. എന്നാൽ അവരുടെ വിജയം പ്രീക്വാർട്ടറിൽ സ്പെയിനിനെതിരെയും ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയം,െക്രായേഷ്യ എന്നിവർക്കെതിരെയും ക്ലീൻ ഷീറ്റ് കാത്ത് സൂക്ഷിച്ച ശക്തമായ പ്രതിരോധത്തിെൻറയും മധ്യനിരയുടെ ധൈര്യത്തിെൻറയും അടിത്തറയിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്.
ഈ പ്രതിരോധ ദൃഢതയുടെ പ്രതീകമാണ് സുഫ്യാൻ അംറാബത് എന്ന 26കാരൻ. ഓരോ മത്സരത്തിലും ഈ ഫിയറോൻറീന എൻഫോഴ്സർ ഗ്രൗണ്ടിെൻറ എല്ലാ മുക്ക് മൂലകളിലും എത്തിയിരുന്നു. മുന്നേറ്റനിരക്ക് പന്തെത്തിക്കുന്നതിൽ മിടുക്ക് കാട്ടുമ്പോഴും പ്രതിരോധത്തിലെ വിള്ളൽ ഒഴിവാക്കാനും അംറാബതിന് സാധിച്ചിരുന്നു. നോക്കൗട്ടിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെതിരെ അവനെ എല്ലാ ഇടങ്ങളിലും കാണാമായിരുന്നു.
ഈ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി അധികപേരും തെരെഞ്ഞെടുക്കുന്നതും സുഫ്യാൻ അംറാബതിനെ തന്നെ. സ്പെയിനിെൻറ കേളികേട്ട ടിക്കിടാക്കയെ നിരവധി തവണയാണ് മധ്യനിരയിൽ വെച്ച് അംറാബത് മുനയൊടിച്ച് കളഞ്ഞത്. മത്സരത്തിെൻറ അധികസമയത്തെ സ്പെയിനും അംറാബതും തമ്മിലെ പോരാട്ടമെന്നും കമേൻററ്റർ വിശേഷിപ്പിച്ചു.
പുലരും വരെ ഫിസിയോക്കൊപ്പം, ശേഷം കുത്തിവെപ്പ്; 120 മിനുട്ടും കളിക്കളത്തിൽ മൊറോക്കോയുടെ 4-3-3 ശൈലിയിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി വിന്യസിക്കപ്പെട്ട അംറാബത്, പ്രതിരോധത്തിലും ആക്രമണത്തിലും വലിയ പങ്കാണ് വഹിച്ച് കൊണ്ടിരിക്കുന്നത്.
സ്പെയിനിനെതിരെ കളിക്കാൻ യോഗ്യനാണെന്ന് ഉറപ്പാക്കാൻ തനിക്ക് കഠിനമായ പരിശീലനം നടത്തേണ്ടി വന്നതായി മത്സരശേഷം താരം വെളിപ്പെടുത്തിയിരുന്നു.
'ഈ സമയം ഞാൻ വളരെയധികം വികാരാധീനനാണ്. ഈ മത്സരം കളിക്കാനാകുമോ എന്ന സംശയത്തിലായിരുന്നു. അതിനാൽ തലേദിനം രാത്രി മൂന്ന് വരെ ഫിസിയോക്കൊപ്പമായിരുന്നു. അതിന് ശേഷം ഇൻജെക്ഷൻ എടുക്കേണ്ടിയും വന്നു. സഹതാരങ്ങളെയും രാജ്യത്തെയും ഉപേക്ഷിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല' - അംറാബത് പറയുന്നു.
ഇന്ന് പോർച്ചുഗലിനെതിരെ ചരിത്രത്തിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ അറ്റ്ലസ് ലയൺസ് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും മധ്യനിരയിലേക്കായിരിക്കും. മത്സരത്തിെൻറ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യനിരയിൽ സുഫ്യാൻ അംറാബതിനെ തടയാൻ പോർച്ചുഗീസ് പടക്കാകുമോ എന്ന് കണ്ടറിയാം.
1996ൽ നെതർലാൻഡ്സിലെ ഹൂയ്സണിൽ ജനിച്ച അംറാബത് 2010ൽ നെതർലാൻഡ്സ് അണ്ടർ 15 ടീമിൽ കളി ആരംഭിച്ചു. പിന്നീട് മൊറോക്കൻ അണ്ടർ 17 ടീമിലെത്തി. 2016ൽ അണ്ടർ 23 ടീമിലും അംഗമായി. 2017 മുതൽ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യം. ഇതുവരെ 43 മത്സരങ്ങളിൽ മൊറോക്കോക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.
്്്ഡച്ച് ക്ലബ് യൂെട്രക്കിലൂടെ ക്ലബ് ഫുട്ബോളിലെത്തിയ അംറാബത്, ഫെയ്നൂർദ്, ക്ലബ് ബ്രൂഗെ, ഹെല്ലസ് വെറോണ ക്ലബുകളിൽ പന്തുതട്ടി. 2020 മുതൽ ഫിയോറൻറീനയുടെ പ്രധാനതാരമാണ്.
ലോകകപ്പിലെ മികച്ച പ്രകടനം സുഫ്യാൻ അംറാബതിനെ വമ്പൻ ക്ലബുകളുടെ നോട്ടപ്പുളിയാക്കി മാറ്റിയിട്ടുണ്ട്. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് താരത്തിെൻറ ഏജൻറുമായി സംസാരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, ടോട്ടനം പരിശീലകൻ അേൻറാണിയോ കോൻറക്കും അംറാബതിൽ ഒരു കണ്ണുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.