ആസ്ട്രേലിയ പോളണ്ടിനെ പോലെ -ഡി പോൾ
text_fieldsദോഹ: ഗ്രൂപ്പ് റൗണ്ട് പോരാട്ടം കഴിഞ്ഞ് ഇടവേളയില്ലാതെ പ്രീക്വാർട്ടർ അങ്കത്തിന് ശനിയാഴ്ച കളമുണുേമ്പാൾ ആസ്ട്രേലിയക്കെതിരായ മത്സരത്തിന് ടീം സജ്ജമാണെന്ന് അർജൻറീന മധ്യനിര താരം റോഡ്രിഗോ ഡി പോൾ. ആസ്ട്രേലിയ കരുത്തരായ എതിരാളികളാണെന്നും, ഗ്രൂപ്പ് റൗണ്ടിൽ നിർണായക മത്സരത്തിൽ തങ്ങൾ നേരിട്ട പോളണ്ടിലെ പോലെയാണെന്നും മധ്യനിരയിലെ സുപ്രധാന താരം പ്രീ മാച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'ആസ്ട്രേലിയയുടെ കളിയുടെ നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടു. അവരുടെ കളി ൈശലി പോളണ്ടിേൻറതിന് സമാനമാണ്. വിങ്ങിലൂടെ അതിവേഗത്തിൽ നീങ്ങാൻ ശേഷിയുള്ള ഒരുപാട് താരങ്ങൾ അവർക്കുണ്ട്. എന്നാൽ, പന്ത് വിൻ ചെയ്യാൻ ഞങ്ങൾക്ക് കഴിയും' -താരം പറഞ്ഞു.
ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് കഴിഞ്ഞ് ഇടവേളയില്ലാതെ പ്രീക്വാർട്ടർ ആരംഭിക്കുന്നതിലെ നീരസം ഡി പോൾ മറച്ചു വെച്ചില്ല. അസാധാരണ സംഭവമാണിതെന്നായിരുന്നു ചോദ്യത്തിനുള്ള പ്രതികരണം. എന്നാൽ, തുടർച്ചയായി കളിക്കുന്നത് ഞങ്ങൾക്ക് പതിവാണ്. ഇപ്പോൾ കളിക്കാർ വിശ്രമിച്ച് ഫിറ്റ്നസ് നിലനിർത്തി മത്സരത്തിനെത്തുന്നതിലാണ് ശ്രദ്ധ -ഡിപോൾ വിശദീകരിച്ചു.
ഗ്രൂപ്പ് റൗണ്ടിൽ സൗദിയോടേറ്റ അപ്രതീക്ഷിത തോൽവി ടീമിന് വലിയ തിരിച്ചടിയായെന്നും, എന്നാൽ തിരിച്ചവരവിന് അത് ഗുണകരമായി മാറിയെന്നും താരം പറഞ്ഞു. 'ടീം എന്ന നിലയിൽ മാറേണ്ടതും ഫലപ്രദമായി ഉപയോഗപ്പെടുത്താത്തുമായ ചില ഘടകങ്ങൾ തിരിച്ചറിയാൻ തോൽവി സഹായിച്ചു. ഏറെ നാളത്തെ ഇടവേളക്കു ശേഷമായിരുന്നു തോൽവി. എന്നാൽ ഞങ്ങൾക്ക് കളിയിലേക്ക് തിരിച്ചുവരാനുമുള്ള ഒരു നിമിഷം കൂടിയായിരുന്നു അത്' -ഡി പോൾപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.