ബ്രസീലിന് കിരീട സാധ്യതയെന്ന് ഡാറ്റാലാബ്; തൊട്ടുപിന്നിൽ അർജന്റീന, ഫ്രാൻസ്
text_fieldsമുംബൈ: ഇത്തവണ ഫിഫ ലോകകപ്പ് കിരീടം നേടാൻ ബ്രസീലിനാണ് കൂടുതൽ സാധ്യതയെന്ന് സ്വകാര്യ ഡാറ്റാ വിശകലന സ്ഥാപനത്തിന്റെ പ്രവചനം. ബ്രസീലിന് 20.9% സാധ്യതയുള്ളതായാണ് ബ്രസീൽ ആസ്ഥാനമായ സെറാസ എക്സ്പീരിയൻ ഡാറ്റാലാബ് പറയുന്നത്. സെമിഫൈനലിലെത്താൻ 53.4% സാധ്യതയുണ്ടെന്നും ഇവർ പ്രവചിക്കുന്നു.
കഴിഞ്ഞ 10 ലോകകപ്പുകൾ നേടിയ രാജ്യങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ വിശകലന മാർഗങ്ങൾ ഉപയോഗിച്ചാണ് തങ്ങൾ ഇത്തവണ യോഗ്യതാ മത്സരങ്ങളുടെയും വിജയികളുടെയും ഫലങ്ങൾ പ്രവചിക്കുന്നതെന്ന് ഇവർ അവകാശപ്പെട്ടു.
2022 ഫിഫ ലോകകപ്പ് നേടാനുള്ള വിവിധ രാജ്യങ്ങളുടെ സാധ്യത ഡാറ്റാലാബ് പറയുന്നത് ഇങ്ങനെയാണ്:
ബ്രസീൽ (ഏറ്റവും കൂടുതൽ സാധ്യത) 20.9 %
അർജൻറീന 14.3%
ഫ്രാൻസ് 11.4%
സ്പെയിൻ 9%
ജർമനി 3.4%
നോക്കൗട്ട് ഘട്ടത്തിലേക്ക് ഏറ്റവും സാധ്യതയുള്ള ടീമുകൾ:
ബ്രസീൽ: 97.48 (ഗ്രൂപ്പ് ജി)
അർജൻറീനയ്ക്ക്: 96.1 (ഗ്രൂപ്പ് സി)
ഫ്രാൻസ്: 93.4 (ഗ്രൂപ്പ് ഡി)
സ്പെയിൻ: 89.6 (ഗ്രൂപ്പ് ഇ)
ജർമനിക്ക് 69.6 (ഗ്രൂപ്പ് ഇ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.