റൊണാൾഡോയില്ലാതെ സന്നാഹത്തിനിറങ്ങിയ പോർച്ചുഗലിന് തകർപ്പൻ ജയം
text_fieldsലിസ്ബൺ: വയറുവേദനയെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടുനിന്ന ദിനത്തിൽ എതിരാളികളെ കുടഞ്ഞിട്ട് പോർച്ചുഗൽ. ആഫ്രിക്കൻ കരുത്തരായ നൈജീരിയയെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു പറങ്കിപ്പട മുക്കിയത്. മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോയുടെ സഹതാരം ബ്രൂണോ ഫെർണാണ്ടസായിരുന്നു കളിയിലെ ഹീറോ. നായകനായി കളംഭരിച്ച താരം രണ്ടുവട്ടം വല കുലുക്കിയപ്പോൾ ഗൊൺസാലോ റാമോസ്, ജൊആവോ മരിയോ എന്നിവരും ലക്ഷ്യം കണ്ടു.
ബെൻഫിക്ക പ്രതിരോധനിരയിലെ 19കാരൻ അന്റോണിയോ സിൽവയെ ആദ്യമായി ഇറക്കിയ ദിനത്തിൽ സമ്പൂർണ ആധിപത്യവുമായാണ് പോർച്ചുഗീസ് പട കളി ജയിച്ചത്. ഒമ്പതാം മിനിറ്റിൽ ഫെലിക്സും ഡാലോട്ടും ചേർന്നുള്ള നീക്കത്തിനൊടുവിൽ ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യം കണ്ടാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. 35ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് താരം ലീഡുയർത്തി.
പരമാവധി പേർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി ആറു സബ്സ്റ്റിറ്റ്യൂഷനാണ് കോച്ച് ഫെർണാണ്ടോ സാന്റോസ് വരുത്തിയത്.
ഗ്രൂപ് എച്ചിൽ ഘാന, ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പമാണ് ചോർച്ചുഗൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.