സൗദി ടീമിന് ആത്മവീര്യം പകർന്നത് കിരീടാവകാശിയുടെ ഉറച്ച പിന്തുണ
text_fieldsജിദ്ദ: ലോകകപ്പിലെ ആദ്യമത്സരത്തിൽ സൗദി ടീം അർജൻറീനക്കെതിരെ നേടിയ മിന്നും വിജയം സൗദി ടീമിന് ലഭിച്ച പരിശീലനത്തിന്റെയും ഭരണകൂടത്തിന്റെ നിർലോഭമായ പിന്തുണയുടെയും ഫലം. കളിക്കാർക്ക് മികച്ച പരിശീലനവും പിന്തുണയും നൽകുന്നതിന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കാണിച്ച അതീവ താൽപര്യവും പിന്തുണയുമാണ് മുമ്പ് ലോകകപ്പ് കിരീടം ചൂടിയ അർജൻറീനയെ ആദ്യ മത്സരത്തിൽ തന്നെ പച്ചപ്പടക്ക് തളച്ചിടാനായതെന്നതാണ് വിലയിരുത്തൽ. കിരീടാവകാശിയുടെ നിർദേശം ഉൾക്കൊണ്ട് സൗദി കായിക മന്ത്രാലയവും ലോകോത്തര നിലവാരത്തിലുള്ള മികച്ച കളിക്കാരെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ട പരിപാടികളാണ് അടുത്തിടെയായി നടത്തികൊണ്ടിരിക്കുന്നത്. അതാണ് ലോകകപ്പിന്റെ മൈതാനത്ത് സധൈര്യം ആസ്വദിച്ച് ഒത്തൊരുമയോടെ കളിക്കാനും പ്രമുഖ ടീമായ അർജൻറീനയെ പരാജയപ്പെടുത്താനും സൗദി ടീമിന് സാധിച്ചത്.
ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയ ശേഷം ദേശീയ ടീം കളിക്കാരുമായി കിരീടാവകാശി നടത്തിയ സംസാരം അവർക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണുണ്ടാക്കിയത്. കിരീടാവകാശി പറഞ്ഞു. 'മൂന്ന് മത്സരങ്ങൾ ആസ്വദിക്കുക. സാധാരണ പ്രകടനത്തെ ബാധിക്കാവുന്ന മാനസിക സമ്മർദ്ദമില്ലാതെ ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കാളിയാകുക. മികച്ച ഫലങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഗ്രൂപ്പിലെ ടീമുകളെ സൂചിപ്പിച്ച് കിരീടാവകാശി പറഞ്ഞു. പ്രാർഥനകളുണ്ടാകും. ദൈവം ഇഛിക്കുകയാണെങ്കിൽ വരാനിരിക്കുന്നത് മികച്ചതാണ്'. ആ വാക്കുകൾ 'പച്ചപടയിൽ' വലിയ സ്വാധീനമുണ്ടാക്കുമെന്ന് കിരീടാവകാശി ഉറപ്പിച്ചു. അതവർ നെഞ്ചേറ്റി. ആസ്വാദിച്ചു കളിച്ചു. ലക്ഷ്യങ്ങൾ നേടി. ഖത്തറിന്റെ മണ്ണിൽ ഏറ്റവും വലിയ ടീമിനെ പരാജയപ്പെടുത്തി. പ്രതാപത്തിന്റെ ആകാശത്തേക്ക് സൗദി ഉയർന്നു. 'തുവൈഖിന്' മാത്രം കിടപിടിക്കാവുന്ന നിശ്ചയദാർഢ്യത്തോടെയും കരുത്തോടെയും നടത്തിയ പ്രയത്നത്തിന്റെ ഫലം സൗദി ടീം കൊയ്തു. 2022 ലോകകപ്പിൽ അർജൻറീനെയ്‌ക്കെതിരായ ആദ്യ ഏറ്റുമുട്ടലിൽ സൗദി ദേശീയ ടീം കനത്ത ആശ്ചര്യമായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജൻറീനെയ പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.