ലോകകപ്പിനെ 'പാട്ടിലാക്കാൻ' അരീക്കോട്ടെ ഫുട്ബാൾ പ്രേമികൾ
text_fieldsഅരീക്കോട്: കാൽപന്തുകളിയുടെ തറവാടായ അരീക്കോടുനിന്ന് ലോകകപ്പിനെ വരവേൽക്കാൻ ഗാനം പുറത്തിറങ്ങി. ഒരുകൂട്ടം ഫുട്ബാൾ പ്രേമികളുടെ നേതൃത്വത്തിലാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പ് മാമാങ്കത്തെ വരവേൽക്കാൻ ഗാനം ചിത്രീകരിച്ചത്.
ഫുട്ബാളിന്റെ മക്ക എന്നറിയപ്പെടുന്ന അരീക്കോടും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്.
മലപ്പുറത്തെ ഗ്രാമീണ ഫുട്ബാളിന്റെ കഥ പറഞ്ഞ് അഞ്ചു മിനിറ്റ് ദൈർഘ്യത്തിലാണ് ഗാനം ചിത്രീകരിച്ചത്.
ആൽബം, ഷോർട്ട് ഫിലിം സംവിധായകനായ തസ്ലീം മുജീബ് അരീക്കോടാണ് സംവിധാനം നിർവഹിച്ചത്. രണ്ടുവർഷത്തെ പ്രയത്നത്തിലൂടെയാണ് ഗാനം പുറത്തിറക്കിയതെന്ന് തസ്ലീം മുജീബ് പറഞ്ഞു. അനു നസീർ ക്രിയേഷൻസിന്റെ ബാനറിൽ നസീർ അലി കുഴിക്കാടനാണ് നിർമാണം.
സന്തോഷ് കൊടനാട് രചനയും അൻവർ അമൻ സംഗീതവും ഫഹദ് ആലാപനവും നിർവഹിച്ചു. അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ ഇന്ത്യൻ താരം യു. ഷറഫലി ഗാനം പുറത്തിറക്കി. കെ.എഫ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽകരീം, കെ.വി. അബൂട്ടി, എം.എസ്.പി അസി. കമാൻഡന്റ് ഹബീബ് റഹ്മാൻ, ലുക്ക്മാൻ അരീക്കോട്, നസീറലി കുഴിക്കാടൻ, തസ്ലീം മുജീബ്, ടി.പി.സി വളയനൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.