സെമി ഫൈനൽ പ്രവേശം: മൊറോക്കൻ രാജാവിന് സൗദി കിരീടാവകാശിയുടെ അഭിനന്ദനം
text_fieldsറിയാദ്: ചരിത്രപരമായ ലോകകപ്പ് വിജയത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മൊറോക്കോ രാജാവ് മുഹമ്മദ് ബിൻ ഹസൻ അൽ അലവിയെ (മുഹമ്മദ് ആറാമൻ) അഭിനന്ദിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മൊറോക്കൻ ദേശീയ ടീം സെമി ഫൈനലിൽ കടന്നിരുന്നു. അതോടെ ഈ നേട്ടം ആദ്യമായി കൈവരിക്കുന്ന ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി.
മൊറോക്കൻ രാജാവിനെ ഫോണിൽ വിളിച്ച കിരീടാവകാശി ചരിത്രവിജയം നേടിയ ടീമിനെയും രാഷ്ട്രനായകനെയും മൊറോക്കൻ ജനതയെയും അഭിനന്ദനം അറിയിക്കുകയായിരുന്നു. 'താങ്കളുടെ രാജ്യം കൈവരിച്ചത് നാമെല്ലാവരെയും സന്തോഷിപ്പിച്ച അറബ് കായിക നേട്ടമാണ്. സെമി ഫൈനലിലും മൊറോക്കൻ ടീമിന് വിജയാശംസകൾ നേരുന്നു' -കിരീടാവകാശി പറഞ്ഞു.
അഭിനന്ദനങ്ങൾക്കും മൊറോക്കോയോട് പുലർത്തുന്ന സ്നേഹവായ്പിനും രാജാവ് കിരീടാവകാശിക്ക് നന്ദി അറിയിച്ചു. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഫ്രാൻസിനെയാണ് മൊറോക്കോ നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.