ഇന്ത്യയെ കളിപഠിപ്പിക്കാൻ ആഴ്സനലിന്റെ ആശാനെത്തുന്നു; ഉറപ്പിച്ച് ഫുട്ബാൾ ഫെഡറേഷൻ
text_fieldsന്യൂഡൽഹി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെക്കാലം ആഴ്സനലിനായി തന്ത്രങ്ങൾ മെനഞ്ഞ പീരങ്കിപ്പടയുടെ 'ആശാൻ' കളി പഠിപ്പിക്കാൻ ഇന്ത്യയിലേക്ക്. ഫിഫയുടെ ഫുട്ബാൾ ഡെവലപ്മെന്റ് പദ്ധതിയുടെ തലവൻ കൂടിയായ വെംഗർ ഇന്ത്യയിലെത്തുന്നത് യൂത്ത് ഡെവലപ്മെന്റ് പ്രൊജക്ടുകൾക്ക് ഉപദേശം നൽകാനായാണ്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി കല്യാൺ ചൗബേ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി.
'' ഇതുസംബന്ധിച്ച് ഫിഫയുടെയും എ.എഫ്.സിയുടെയും (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ) മുതിർന്ന അധികാരികളുമായി ചൗബേ ചർച്ചകൾ നടത്തി. യൂത്ത് ഡെവലപ്മെന്റ് പ്രൊജക്ടുകൾക്ക് ഉപദേശങ്ങൾ നൽകാനായി ഫിഫയുടെ ഗ്ലോബൽ ഫുട്ബാൾ ഡവലപ്മെന്റ് ചീഫ് വെംഗർ ഇന്ത്യയിലെത്തും'' -എ.ഐ.എഫ്.എഫ് പുറത്തിറങ്ങിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ക്ലബുകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും വളർച്ചക്കുമായി വ്യത്യസ്മായ പദ്ധതികൾ ആവിഷ്‍കരിക്കുന്നുണ്ടെന്നും ചൗബേ പറഞ്ഞു. 1996 മുതൽ 2018 വരെ ആഴ്സനലിന്റെ പരിശീലകനായി ദീർഘകാലം തുടർന്ന വെംഗർ ഫ്രഞ്ചുകാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.