നാല് ദിനം; മെട്രോ യാത്രക്കാർ 24 ലക്ഷം
text_fieldsദോഹ: ലോകകപ്പ് ഫുട്ബോളിെൻറ ആദ്യ നാല് ദിവസങ്ങളിൽ ദോഹ മെേട്ര, ലുസൈൽ ട്രാം വഴി യാത്ര ചെയ്തത് 24 ലക്ഷത്തിലധികം യാത്രക്കാർ. ടൂർണമെൻറ് സ്റ്റേഡിയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഫാൻ സോണുകൾ, ഫാൻ ഫെസ്റ്റിവൽ തുടങ്ങിയിടങ്ങളിലേക്കാണ് ദോഹ മെേട്രാ, ലുസൈൽ ട്രാം ആരാധകരെ എത്തിച്ചത്.ടൂർണമെൻറിെൻറ ആദ്യ നാല് ദിനങ്ങളിൽ മെേട്രായിൽ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി വ്യത്യസ്ത ഇടങ്ങളിലേക്ക് 2,351,244 പേർ യാത്ര ചെയ്തെന്ന് ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) അറിയിച്ചു.
ഖത്തർ റെയിലിെൻറ ദൈനംദിന സ്ഥിതിവിവരണക്കണക്കുകൾ പ്രകാരം ഇതേ കാലയളവിൽ ലുസൈൽ ട്രാം ഉപയോക്താക്കളുടെ എണ്ണം 91500 കവിഞ്ഞിട്ടുണ്ട്. ടൂർണമെൻറ് ആരാധകരുടെയും പൗരന്മാരുടെയും താമസക്കാരുടെയും ഇടതടവില്ലാത്തതും എളുപ്പവുമായ യാത്ര ഉറപ്പാക്കുന്നതിന് ഖത്തർ നടപ്പാക്കിയ ആധുനിക ഗതാഗത ശൃംഖലകളുടെ കാര്യക്ഷമതയെയും ശേഷിയുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
നവംബർ 20ന് 544,962 യാത്രക്കാരും തൊട്ടടുത്ത ദിവസം 529,904 യാത്രക്കാരും ദോഹ മെേട്രാ വഴി യാത്ര ചെയ്തു. വെസ്റ്റ്ബേ, സൂഖ് വാഖിഫ്, ഡി.ഇ.സി.സി എന്നീ സ്റ്റേഷനുകൾ വഴിയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം യാത്രക്കാരുടെ എണ്ണം 650881 എത്തി.
ബുധനാഴ്ചയും യാത്രക്കാരുടെ എണ്ണം ആര് ലക്ഷം കവിഞ്ഞു. സന്ദർശകരെയും ആരാധകരെയും കൂടുതലായി സ്വീകരിക്കുന്നതന് എല്ലാവർക്കും സുരക്ഷിതമായ സഞ്ചാര അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ മൂന്ന് ലൈനുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.