'പരിക്ക'ൻ തിരിച്ചടി തുടരുന്നു; ഫ്രഞ്ച് ടീമിൽനിന്ന് എൻകുകുവും പുറത്ത്
text_fieldsപാരിസ്: ലോക കിരീടം നിലനിർത്താൻ കച്ചകെട്ടുന്ന ഫ്രാൻസിന് ഇത് ഇൻജുറി ടൈം. ലോകകപ്പിനാരുങ്ങുന്നതിനിടെ നാലാമത്തെ ഫ്രഞ്ച് താരത്തിനും പരിക്കേറ്റു.
സ്ട്രൈക്കർ ക്രിസ്റ്റോഫ് എൻകുകുവിനാണ് ഏറ്റവുമൊടുവിൽ പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ 25കാരന് ലോകകപ്പ് നഷ്ടമാവുമെന്ന് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി.
നേരത്തെ മിഡ്ഫീൽഡർമാരായ പോൾ പോഗ്‌ബ, എൻഗോളോ കാനു, ഡിഫൻഡർ പ്രസ്നൽ കിംപ്ബെബെ എന്നിവർ പരിക്കേറ്റ് ഫ്രഞ്ച് ടീമിൽനിന്ന് പുറത്തായിരുന്നു.
മാനേയില്ലാതെ തുടങ്ങാൻ സെനഗൽ
ദോഹ: പരിക്കേറ്റ സൂപ്പർതാരം സാദിയോ മാനേക്ക് ലോകകപ്പിലെ സെനഗലിന്റെ ആദ്യത്തെ ഒന്നോ രണ്ടോ മത്സരങ്ങൾ നഷ്ടമാവുമെന്നുറപ്പായി. ബയേൺ മ്യൂണിക് ക്ലബിനായി കളിക്കവേയാണ് മാനേക്ക് കാലിന് പരിക്കേറ്റത്.
അദ്ദേഹമില്ലാതെ ആദ്യത്തെ മത്സരങ്ങൾക്കിറങ്ങാൻ ടീം തയാറെടുക്കുകയാണ്. മറ്റു 25 പേർ ഫിറ്റായതിനാൽ അവരെ വെച്ച് ജയിക്കുമെന്നും സെനഗൽ ഫുട്ബാൾ ഫെഡറേഷൻ വൃത്തങ്ങൾ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.