Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightമാച്ച് ടിക്കറ്റും...

മാച്ച് ടിക്കറ്റും ഹയ്യാ കാർഡും വേണ്ട; ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും വാതിൽ തുറന്ന് ഖത്തർ

text_fields
bookmark_border
Qatar World Cup
cancel

ദോ​ഹ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​യാ​രാ​ധ​ക​രെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ലോ​ക​ക​പ്പ്​ ന​ഗ​രി​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത്​ ഖ​ത്ത​ർ. ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മാ​ച്ച്​ ടി​ക്ക​റ്റും ഹ​യ്യാ കാ​ർ​ഡു​മി​ല്ലാ​തെ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഖ​ത്ത​റി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ങ്ങി.

ലോ​ക​ക​പ്പി​ൻെ​റ നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ സ​ജീ​വ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ​ക്കും പൗ​ര​ന്മാ​ർ​ക്കും ​ഖ​ത്ത​റി​ലെ​ത്താ​നു​ള്ള വാ​തി​ലു​ക​ൾ തു​റ​ന്നു ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം, മാ​ച്ച്​ ടി​ക്ക​റ്റു​ള്ള ആ​രാ​ധ​ക​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ഹ​യ്യാ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ പു​റ​മെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന, ലോ​ക​ക​പ്പി​ൻെ​റ ആ​ഘോ​ഷ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും ഖ​ത്ത​റി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.

മൂ​ന്ന്​ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ​ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്രാ സൗ​ക​ര്യ​മു​ള്ള​ത്. സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ മാ​ച്ച്​ ടി​ക്ക​റ്റും ഹ​യ്യാ കാ​ർ​ഡും നി​ർ​ബ​ന്ധ​മാ​ണ്. അ​ൽ ബി​ദ പാ​ർ​ക്കി​ലെ ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ വേ​ദി​യി​ലേ​ക്ക്​ ഹ​യ്യാ കാ​ർ​ഡ്​ വ​ഴി​യാ​ണ്​ പ്ര​വേ​ശ​നം.

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി

ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​കാ​ശ​മാ​ർ​ഗം​ ഡി​സം​ബ​ർ ആ​റ്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ത​ന്നെ ഹ​യ്യാ​കാ​ർ​ഡും മാ​ച്ച്​ ടി​ക്ക​റ്റു​മി​ല്ലാ​തെ ഖ​ത്ത​റി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.

ക​ര​മാ​ർ​ഗം ബ​സ്​ വ​ഴി

വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ബ​സ്​ വ​ഴി​യെ​ത്തു​ന്ന​വ​ർ​ക്ക്​ അ​ബൂ​സം​റ അ​തി​ർ​ത്തി വ​ഴി ഖ​ത്ത​റി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാം. പ​തി​വ്​ പോ​ലെ, സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഫീ​സി​ല്ലാ​തെ പാ​ർ​ക്കി​ങ്ങി​ന്​ സൗ​ക​ര്യ​മു​ണ്ട്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ഡി​സം​ബ​ർ എ​ട്ട്​ മു​ത​ലാ​ണ് ഹ​യ്യാ​കാ​ർ​ഡി​ല്ലാ​തെ​ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ​12 മ​ണി​ക്കൂ​ർ മു​മ്പാ​യി ആ​ഭ്യ​ന്ത​ര മ​​​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റ്​ വ​ഴി പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്ക​ണം. വാ​ഹ​ന പെ​ർ​മി​റ്റി​ന്​ പ്ര​ത്യേ​ക ഫീ​സ്​ ന​ൽ​കേ​ണ്ട​തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCqatar world cup
News Summary - GCC Citizens and Residents can enter Qatar without match tickets from Tuesday
Next Story