ജർമനിയെ വിറപ്പിച്ച് ജപ്പാൻ; ഒരു ഗോളിന് മുന്നിൽ
text_fieldsദോഹ: നാലുതവണ ലോകകപ്പ് ജേതാക്കളായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പിറകിലാക്കി ഏഷ്യൻ കരുത്തരായ ജപ്പാൻ. പ്രതിരോധിച്ച് കളിച്ച ജപ്പാനെതിരെ പെനാൽറ്റിയിലൂടെ ജർമനി ആദ്യ പകുതിയിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ജപ്പാൻ തിരിച്ചടിക്കുകയായിരുന്നു.75ാം മിനിറ്റിപ ന്യൂയർ തട്ടിപ്പെറിപ്പിച്ച ബാൾ വലയിലെത്തിച്ച് റിറ്റ്സു ദോൻ ജപ്പാന് സമനില സമ്മാനിച്ചു. 83ാം മിനിറ്റിൽ തകുമ അസാനൊയും മാവുവൽ ന്യൂയറെ കീഴടക്കിയതോടെ ലീഡും നേടി.
ആദ്യ പകുതിയിൽ ജർമനിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ തുടക്കത്തിൽ ജപ്പാൻ പൂർണമായും പ്രതിരോധത്തിലൊതുങ്ങി. വല്ലപ്പോഴും കൗണ്ടർ അറ്റാക്കിലൂടെ മാത്രമാണ് ജപ്പാൻ താരങ്ങൾ ജർമൻ ഹാഫിലേക്ക് കടന്നത്. ഇത്തരത്തിൽ ഏഴാം മിനിറ്റിൽ ലഭിച്ച അവസരം മയേഡ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
16ാം മിനിറ്റിൽ ലഭിച്ച കോർണർ റൂഡിഗർ ഹെഡ് ചെയ്തിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 20ാം മിനിറ്റിൽ ഗുണ്ടോഗന്റെ ലോങ്റേഞ്ചർ ആയാസപ്പെട്ടാണ് ജപ്പാൻ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചത്. 24ാം മിനിറ്റിൽ ഹാവർട്സിനെ വീഴ്ത്തിയതിന് പെനാൽറ്റിക്കായി ജർമനി വാദിച്ചെങ്കിലും വാർ പരിശോധനയിൽ അനുവദിക്കപ്പെട്ടില്ല. 27ാം മിനിറ്റിലും ഗുണ്ടോഗൻ ലോങ് റേഞ്ചർ പായിച്ചെങ്കിലും നേരെ ഗോളിയുടെ കൈയിലേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ ജർമൻ താരങ്ങൾ വളഞ്ഞിട്ട് നടത്തിയ ആക്രമണം ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് പരാജയപ്പെടുത്തി.
ജർമനിയുടെ നിരന്തര ആക്രമണങ്ങൾ ഒടുവിൽ ഫലവത്തായി. 31ാം മിനിറ്റിൽ ജർമൻ താരത്തെ ഗോൾകീപ്പർ വീഴ്ത്തിയപ്പോൾ പെനാൽറ്റിയിലേക്ക് വിസിലൂതാൻ റഫറിക്ക് സംശയിക്കേണ്ടി വന്നില്ല. കിക്കെടുത്ത ഗുണ്ടോഗൻ അനായാസം പന്ത് വലയിലെത്തിച്ചു. 38ാം മിനിറ്റിലും ജർമനി ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ അപകടം ഒഴിവാക്കി. 42ാം മിനിറ്റിൽ ലഭിച്ച അവസരം കിമ്മിച്ച് ബാറിന് മുകളിലൂടെ പറത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ഹാവർട്സ് ജപ്പാൻ വല കുലുക്കിയെങ്കിലും വാറിൽ ഗോൾ നഷ്ടമായി. തൊട്ടുടനെ ജപ്പാൻ താരത്തിന്റെ ഹെഡർ പോസ്റ്റിനരികിലൂടെ പുറത്തുപോയി.
ആദ്യ പകുതിയിൽ 81 ശതമാനവും ജർമനിയുടെ കൈവശമായിരുന്നു ബാൾ. 14 ഷോട്ടുകൾ ഉതിർത്ത അവർക്കുള്ള ജപ്പാന്റെ മറുപടി ഒന്നിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.