മോർഗൻ ചോദിച്ചു; ലോകത്തെ സാക്ഷിയാക്കി ഗാനിം പാരായണം ചെയ്തു
text_fieldsദോഹ: ഖത്തറിൻെറ ആഘോഷങ്ങളിലെല്ലാം പതിവു കാഴ്ചയാണ് ചക്രകസേരയിെലത്തി, ഇരു കൈകളിലും ഉന്നി അതിവേഗത്തിൽ നീങ്ങുന്ന ഗാനിം അൽ മുഫ്ത. ശാരീരിക പ്രതിബന്ധങ്ങളെയും വൈകല്യങ്ങളെയും ഇഛാശക്തിയും മനശക്തിയും കൊണ്ടും മറികടന്ന, യൂത്ത് ഐക്കൺ ഗാനിം അൽ മുഫ്ത ഇപ്പോൾ ലോകത്തിനുമൊരു പ്രതീകമാണ്.
അൽ ബെയ്ത് സ്റ്റേഡിയത്തിലൂടെ ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് കാൽപന്തു ലോകം കൺതുറന്നത് ഗാനിം മൈതാന മധ്യത്തിലിരുന്ന് പരായണം ചെയ്ത ഖുർആൻ വാക്യങ്ങളിലൂടെയായിരുന്നു. 49ാം അധ്യായത്തിൽ മനുഷ്യ സൗഹാർദം ഉദ്ഘോഷണം ചെയ്യുന്ന 13ാം വാക്യം അവതാരകമായ ഹോളിവുഡ് താരം മോർഗൻ ഫ്രീമാന്‍ മുന്നിലിരുന്ന് ഉരുവിട്ടു.
'ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.