ഗ്രൂപ്പ് ഘട്ടം ഗംഭീരം -ഫിഫ പ്രസിഡൻറ്
text_fieldsദോഹ: ഗ്രൂപ്പ് ഘട്ടമുൾപ്പെടെയുള്ള ലോകകപ്പിെൻര ആദ്യ ഘട്ടം എക്കാലെത്തയും മികച്ചതായിരുന്നെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ഖത്തർ ലോകകപ്പിലെ എട്ട് ഗ്രൂപ്പുകളിലെയും നാടകീയ മത്സരങ്ങൾ, അട്ടിമറികൾ, കാണികളുടെ എണ്ണത്തിലെ റെക്കോർഡ്, അമ്പരപ്പിക്കുന്ന ടെലിവിഷൻ കണക്കുകൾ എന്നിവക്ക് പിന്നാലെയാണ് ഫിഫ പ്രസിഡൻറിെൻറ ഖത്തർ ലോകകപ്പിനെ പ്രശംസിച്ച് കൊണ്ടുള്ള പ്രസ്താവന.
ലോകത്തിെൻറ എല്ലാ കോണുകളിൽ നിന്നുമുള്ള ആരാധകർക്കിടയിൽ ഫാൻ ഫെസ്റ്റിെൻറ പുതിയ രൂപമായ ഫിഫ ഫാൻഫെസ്റ്റിവൽ ഇതിനകം ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. മത്സരങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമ്പോൾ, ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിച്ച 32 ടീമുകൾ ഉൾപ്പെട്ട ഫുട്ബോളിെൻറ ഗുണനിലവാരത്തെ ഇൻഫാൻറിനോ വാനോളം പ്രശംസിക്കുകയും സ്റ്റേഡിയങ്ങളിലും ഫിഫ ഫാൻ ഫെസ്റ്റിവലിലും ഫാൻ പാർക്കുകളിലും ആരാധകരുടെ ആവേശം പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തു.
എല്ലാ മത്സരങ്ങളും ഞാൻ കണ്ടു. വ്യക്തമായും ലളിതമായും പറയുകയാണെങ്കിൽ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗ്രൂപ്പ് ഘട്ടമായിരുന്നിത്. ഖത്തർ ലോകകപ്പിെൻറ ശേഷിക്കുന്ന മത്സരങ്ങളിൽ വലിയ പ്രതീക്ഷയും ആത്മവിശ്വാസവമുണ്ട്. മനോഹരമായ സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾ മികച്ചതും നിലവാരമുള്ളവയുമായിരുന്നു. അതെങ്ങനെയായിരിക്കുമെന്ന് നേരത്തെ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. എന്നിരുന്നാലും അവിടെയെത്തിയ ആരാധകരുടെ സാന്നിദ്ധ്യം അവിശ്വസനീയമായിരുന്നു, ശരാശരി 51000ലധികം.
200 കോടിയിലധികം കാഴ്ചക്കാരാണ് ഇതിനകം ടെലിവിഷനിലൂടെ ലഭിച്ചത്. തീർത്തും അവിശ്വസനീയമെന്ന് വീണ്ടും പറയാവുന്ന കണക്ക്. ദോഹയിലെ തെരുവുകളിൽ രണ്ടര ദശലക്ഷം ആളുകളും സ്റ്റേഡിയങ്ങളിൽ പ്രതിദിനം ലക്ഷങ്ങളും എല്ലാവരും ഒരുമിച്ച് ചേർന്നിരുന്ന് ആഘോഷിക്കുകയാണ്. ആഹ്ലാദിക്കുകയാണ്. അവരുടെ ടീമുകളെ പിന്തുണക്കുകയാണ്. ലോകകപ്പ് അന്തരീക്ഷം ശെരിക്കും അതിശയിപ്പിക്കുന്നുണ്ട് -ഇൻഫാൻറിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.