ഗൾഫ് മാധ്യമം 'കുർറ' പുറത്തിറങ്ങി
text_fieldsദോഹ: പന്തുരുളും മുമ്പേ വായനയുടെ ഉത്സവത്തിലേക്ക് കിക്കോഫ് കുറിച്ച് 'ഗൾഫ് മാധ്യമം'ലോകകപ്പ് പ്രത്യേക പതിപ്പായ 'കുർറ'പുറത്തിറങ്ങി. ലോകകപ്പിന് കിക്കോഫ് കുറിക്കാൻ രണ്ടുനാൾ മാത്രം ബാക്കിനിൽക്കെ ദോഹ ഐബിസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഇംഗ്ലീഷ് പതിപ്പായ 'ഗൾഫ് മാധ്യമം കുർറ'യുടെ പ്രകാശനം. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് പി.എൻ. ബാബുരാജൻ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസിന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.സി. അബ്ദുൽ ലതീഫ് ചടങ്ങിന് സ്വഗതം പറഞ്ഞു. 'മാധ്യമം'ന്യൂസ് എഡിറ്റർ എൻ.എസ്. നിസാർ പ്രത്യേക പതിപ്പായ 'കുർറ'പരിചയപ്പെടുത്തി.
ഖത്തർ വേദിയാവുന്ന ലോകകപ്പ് ഇന്ത്യക്കാരുടെ ലോകകപ്പ് കൂടിയാണെന്ന് ആദ്യ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് ഡോ. മോഹൻ തോമസ് പറഞ്ഞു. ലോകകപ്പിന്റെ എല്ലാ മേഖലകളിലും സ്തുത്യർഹമായ പങ്കുവഹിക്കുന്ന ഇന്ത്യൻ സമൂഹത്തിന് അഭിമാനകരംകൂടിയാണ് ഈ ലോകകപ്പെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ സാംസ്കാരിക മന്ത്രാലയം മ്യൂസിക് അഫയേഴ്സ് സെന്റർ ഡയറക്ടർ ഖാലിദ് അൽ സാലിം, കോസ്റ്റൽ ഖത്തർ സി.ഇ.ഒ നിഷാദ് അസീം, കെയർ ആൻഡ് ക്യൂവർ ഗ്രൂപ് ചെയർമാൻ ഇ.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
ഐ.സി.ബി.എഫ് പ്രസിഡൻറ് വിനോദ് നായർ, ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, എ.പി മണികണ്ഠൻ, സി.ഐ.സി പ്രസിഡൻറ് ടി.കെ ഖാസിം, കെ.എസ് ട്രേഡിങ് മാനേജിങ് ഡയറക്ടർ ഷിഹാബുദ്ദീൻ, നികായ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹാഷിർ, നസീം അൽ റബീഹ് ബ്രാൻഡിങ് ആൻറ് സി.എസ്.ആർ ഹെഡ് അൻവർ ഹുസൈൻ, ഡൊമാസ്കോ മാർകറ്റിങ് ആൻറ് കമ്യൂണിക്കേഷൻ മാനേജർ ലിയോൺ ലോപസ്, ജിറ്റ്കോ ഗ്രൂപ്പ് എം.ഡി നിസാർ അഹമ്മദ്, ഐ.എം.എഫ് പ്രസിഡൻറ് ഐ.എം.എ റഫീഖ്, അഡ്വ. നിസാർ കോച്ചേരി, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല എന്നിവർ പങ്കെടുത്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, എ.പി. മണികണ്ഠൻ, സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം, കെ.എസ് ട്രേഡിങ് മാനേജിങ് ഡയറക്ടർ ഷിഹാബുദ്ദീൻ, നികായ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹാഷിർ, നസീം അൽ റബീഹ് ബ്രാൻഡിങ് ആന്റ് സി.എസ്.ആർ ഹെഡ് അൻവർ ഹുസൈൻ, ഡൊമാസ്കോ മാർകറ്റിങ് ആന്റ് കമ്യൂണിക്കേഷൻ മാനേജർ ലിയോൺ ലോപസ്, ജിറ്റ്കോ ഗ്രൂപ്പ് എം.ഡി നിസാർ അഹമ്മദ്, ഐ.എം.എഫ് പ്രസിഡന്റ് ഐ.എം.എ റഫീഖ്, അഡ്വ. നിസാർ കോച്ചേരി, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.