ലോകകപ്പ്: യാവിയർ ഹെർണാണ്ടസും കാർലോസ് വെലയും മെക്സിക്കൻ ടീമിൽനിന്ന് പുറത്ത്
text_fieldsമെക്സികോ സിറ്റി: മെക്സികോയുടെ പരിചയസമ്പന്നരായ താരങ്ങൾ യാവിയർ ഹെർണാണ്ടസും കാർലോസ് വെലയും ഖത്തർ ലോകകപ്പിനില്ല. മെക്സികോ കോച്ച് ജെറാർഡോ ടാറ്റ മാർട്ടിനോ പ്രഖ്യാപിച്ച പ്രാഥമിക 31 അംഗ ടീമിൽ ഇരുവർക്കും ഇടം ലഭിച്ചില്ല. അർജന്റീന, പോളണ്ട്, സൗദി അറേബ്യ ടീമുകൾ ഉൾപെടുന്ന ഗ്രൂപ് സിയിലാണ് മെക്സികോയുടെ സ്ഥാനം. നവംബർ 21ന് പോളണ്ടിനെതിരെയാണ് അവരുടെ ആദ്യ മത്സരം.
അന്തിമ ഘട്ട പരിശീലനത്തിനായി മെക്സികോ താരങ്ങൾ ഈ മാസം 31ന് സ്‍പെയിനിലെ ജിറോണയിലേക്ക് പോകും. ഇറാഖിനും സ്വീഡനുമെതിരെ ജിറോണയിൽ സൗഹൃദ മത്സരത്തിൽ ടീം കളത്തിലിറങ്ങും.
'ചിചാരിറ്റോ' എന്ന് വിളിക്കുന്ന യാവിയർ ഹെർണാണ്ടസ് അമേരിക്കൻ മേജർ സോക്കർ ലീഗിൽ ലോസ് ആഞ്ചലസ് ഗാലക്സിയുടെ താരമാണിപ്പോൾ. ലോസ് ആഞ്ചലസ് ഗാലക്സിയുടെ നഗരവൈരികളായ ലോസ് ആഞ്ചലസ് എഫ്.സിയുടെ താരമാണ് വെല.
31 അംഗ സാധ്യതാ ടീം
ഗോൾകീപ്പർമാർ: ഗ്വില്ലർമോ ഒകോവ, ആൽഫ്രഡോ ടലവേര, റൊഡോൾഫോ കോറ്റ.
ഡിഫൻഡർമാർ: ജോർജ് സാഞ്ചസ്, കെവിൻ ആൽവാരെസ്, ജീസസ് ആൽബർട്ടോ ആംഗുലോ, നെസ്റ്റർ അറോയോ, ഹെക്ടർ മൊറേനോ, സെസാർ മോണ്ടെസ്, യൊഹാൻ വാസ്ക്വേസ്, ജീസസ് ഗലാർഡോ, ജെറാർഡോ ആർടീഗോ.
മിഡ്ഫീൽഡർമാർ: എഡ്സൺ ആൽവാരെസ്, ഹെക്ടർ ഹെരേര, ആന്ദ്രേ ഗ്വാർഡാഡോ, എറിക് ഗുട്ടിയറസ്, ലൂയി ഷാവേസ്, എറിക് സാഞ്ചെസ്, ലൂയിസ് റോമോ, കാർലോസ് റോഡ്രിഗ്വസ്, ഡീഗോ ലെയിനെസ്, ഓർബെലിൻ പിനേഡ, റോബർട്ടോ ആൽവരാഡോ, യൂറിയൽ അന്റ്യൂണ.
ഫോർവേഡുകൾ: ജീസസ് മാനുവൽ കൊറോണ, ഹിർവിങ് ലൊസാനോ, റൗൾ ജിമെനെസ്, അലെക്സിസ് വേഗ, റോജേലിയോ ഫ്യൂനെസ് മോറി, ഹെന്റി മാർട്ടിൻ, സാന്റിയാഗോ ജിമെനെസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.