കലാശപ്പോരിൽ 'നോട്ടപ്പുള്ളി'യായി ഡ്യൂപ്ലിക്കേറ്റ് കിം ജോങ് ഉൻ; ഖത്തർ ലോകകപ്പ് ഒട്ടും പോരെന്നും അഭിപ്രായം
text_fieldsഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022-ന്റെ കലാശപ്പോരിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. കരിയറിന്റെ അവസാന ഘട്ടത്തിലും മിന്നിത്തിളങ്ങുന്ന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ കന്നിക്കിരീടമെന്ന സ്വപ്നം പൂവണിയിനായി കാത്തിരിക്കുകയാണ് അർജന്റീന ആരാധകർ. മറുവശത്ത് ഫ്രഞ്ച് കരുത്തർ തുടർച്ചയായ രണ്ടാം ലോകകിരീടത്തിനായി ദാഹിക്കുകയാണ്.
അതേസമയം, ഈ ലോകകപ്പിന്റെ കലാശപ്പോര് കാണാനായി എത്തിയവർ കിം ജോങ് ഉന്നിനെ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ്. കാരണം, ഉത്തര കൊറിയയുടെ തലവനായ കിമ്മിന്റെ അപരനായ ഹൊവാർഡ് എക്സ് ആണതെന്ന് തിരിച്ചറിയാൻ അവർക്ക് കുറേയേറെ സൂക്ഷിച്ച് നോക്കേണ്ടി വരുന്നുണ്ട്. ലോകകപ്പിന്റെ തുടക്കം മുതൽ ഹൊവാർഡ് സമൂഹ മാധ്യമങ്ങളിൽ തമാശ നിറഞ്ഞ വിഡിയോകളും മറ്റും പങ്കുവെക്കുന്നുണ്ട്. ഉത്തരകൊറിയ 2030ന് പ്രചാരണം നടത്തുന്ന രീതിയിലാണ് വിഡിയോകൾ.
കിമ്മിന്റെ അപരന് പക്ഷെ, ഖത്തർ ലോകകപ്പ് ഒട്ടും തൃപ്തി നൽകിയിട്ടില്ല. റഷ്യയിലും ബ്രസീലിലും നടന്ന ലോകകപ്പുകളിൽ താൻ പങ്കെടുത്തിരുന്നെന്നും അവ അതിഗംഭീരമായിരുന്നുവെന്നും അദ്ദേഹം ഫൈനലിന് മുമ്പ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. അതിന് കാരണവുമുണ്ട്.
ഖത്തറിൽ മദ്യം ലഭിക്കാത്തതാണ് ഹൊവാർഡിന്റെ പ്രശ്നം. ഖത്തറിലെ ലോകകപ്പിന് ഒരു അണുവിമുക്ത വികാരമാണ്, കാരണം തനിക്ക് ചുറ്റുമുള്ളവരാരും മദ്യപിച്ചിട്ടില്ല. ''സബ്‌വേയിൽ നിന്ന് 20 മിനിറ്റ് നടന്നാൽ മാത്രമേ ബിയർ ലഭിക്കൂ. കൂടാതെ, വിദേശികളുടെ പാസ് കാണിച്ച് എയർപോർട്ട് രീതിയിലുള്ള സുരക്ഷയിലൂടെ കടന്നുപോവുകയും വേണം." -അദ്ദേഹം പറഞ്ഞു.
മ്യൂസിക് പ്രൊഡ്യൂസറായ ഹൊവാർഡ് എക്സ് ചൈനീസ് വംശജനായ ആസ്‌ട്രേലിയൻ പൗരനാണ്. ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിനെ അനുകരിച്ചാണ് അദ്ദേഹം പ്രശസ്തനാകുന്നത്. ഉത്തരകൊറിയൻ നേതാവിനെ പോലെ വേഷം കെട്ടുന്നതിലൂടെ അദ്ദേഹത്തെ മഹത്വവത്കരിക്കാനല്ല, മറിച്ച് ആക്ഷേപഹാസ്യമാണ് താൻ ഉദ്ദേശിക്കുന്നതെന്നും ഹൊവാർഡ് കൂട്ടിച്ചേർത്തു.
North Korean leader Kim Jong-Un's lookalike appears during an Ice Hockey game causing chaos at #WinterOlympics2018. #Pyongyang2018 pic.twitter.com/O6EaqCk6Kb
— APN NEWS (@apnnewsindia) February 15, 2018
പല വലിയ കായിക മേളകളിലെ നിരവധി തമാശ നിറഞ്ഞ പ്രകടനങ്ങൾക്ക് പുറമേ, 2018 ലെ പ്യോങ്‌ചാങ് വിന്റർ ഒളിമ്പിക്‌സിൽ വാലന്റൈൻസ് ദിനത്തിൽ ഹൊവാർഡ് ഉത്തര കൊറിയൻ ചിയർ ലീഡേഴ്‌സിനെ സന്ദർശിച്ചത് ആഗോള മാധ്യമ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.