''ഈ വിജയത്തിൽ സന്തോഷം, 1000ാം മത്സരമെന്ന് അറിഞ്ഞത് പിന്നീട്''- മെസ്സി
text_fieldsപണിപ്പെട്ടുപൊരുതിയ സോക്കറൂസിനെ കടന്ന് ലോകകപ്പ് ക്വാർട്ടറിലെത്തിയ അർജന്റീനയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന് സൂപർ താരം ലയണൽ മെസ്സി. തന്റെ കരിയറിൽ 1000 തികച്ച മത്സരത്തിൽ ആദ്യ ഗോൾ കണ്ടെത്തുകയും ടീമിന്റെ പ്രകടനത്തിൽ നിർണായകമാകുകയും ചെയ്താണ് മെസ്സി മടങ്ങിയത്.
ലോകകപ്പിൽ ഒരു ഘട്ടം കൂടി പിന്നിട്ട് ക്വാർട്ടർ ഫൈനലിലെത്തിയതിൽ സന്തോഷമുണ്ടെന്ന് പിന്നീട് മെസ്സി പറഞ്ഞു. ഇതുതന്റെ 1,000ാം ''മത്സരമാണെന്ന് വൈകിയാണ് അറിഞ്ഞത്. അതതു സമയം അനുഭവമാക്കുകയാണ് ഇഷ്ടം''- താരം കൂട്ടിച്ചേർത്തു. 35ാം മിനിറ്റിൽ മെസ്സി ലീഡെടുത്ത കളിയിൽ ജൂലിയൻ അൽവാരസ് 57ാം മിനിറ്റിൽ വിജയം ഉറപ്പാക്കി. 20 മിനിറ്റ് കഴിഞ്ഞ് ഒരു ഗോൾ മടക്കിയ കംഗാരുക്കൾ അവസാന മിനിറ്റുകളിൽ പിന്നെയും ഗോളിനടുത്തെത്തിയെങ്കിലും ഗോളി രക്ഷകനായി.
''കളിയിൽ നിയന്ത്രണം ഞങ്ങൾക്കായിരുന്നു. അവസാന നിമിഷം മാർടിനെസ് നടത്തിയ സേവ് മാറ്റിനിർത്തിയാൽ ഞങ്ങൾ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. തുടക്കത്തിൽ ലീഡെടുക്കാനും അത് ഇരട്ടിയാക്കാനുമായി. അവർ ഞങ്ങളെ മാർക് ചെയ്തത് മുന്നേറ്റം പ്രയാസപ്പെടുത്തി. ഇതു ലോകകപ്പല്ലേ, അങ്ങനെയൊക്കെ തന്നെയാകും കളി. അടുത്ത കളി കൂടുതൽ കടുത്തതാകും''- മെസ്സി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.