'മെസ്സിയുടെ അംഗരക്ഷകൻ' പരിക്കിൽ; അർജന്റീനക്ക് ആശങ്ക
text_fieldsദോഹ: നെതർലാൻഡ്‌സിനെതിരെ ക്വാർട്ടർ പോരാട്ടത്തിനൊരുങ്ങുന്ന അർജന്റീനക്ക് തിരിച്ചടിയായി മിഡ്ഫീൽഡൾ റോഡ്രിഗോ ഡി പോളിന്റെ പരിക്ക്. പേശികള്‍ക്ക് പരിക്കേറ്റതിനാൽ 'മെസ്സിയുടെ അംഗരക്ഷകൻ' എന്ന വിശേഷണമുള്ള 28കാരൻ ക്വാർട്ടറിൽ ഇറങ്ങുമോയെന്ന കാര്യം സംശയത്തിലാണ്. കോപ്പ അമേരിക്കയിലെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡി പോൾ.
പരിക്കിനെ തുടര്‍ന്ന് താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങാതെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയനായിരുന്നു. അവസാനഘട്ട പരിശോധനകള്‍ക്ക് ശേഷമേ ടീമിലെ സ്ഥാനത്തിൽ തീരുമാനമാകൂ. അതേസമയം, ഡി പോളിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. എല്ലാം നന്നായി പോകുന്നുവെന്നും ഒരു പുതിയ ഫൈനലിനായി തയാറെടുക്കുകയാണെന്നുമാണ് അദ്ദേഹം കുറിച്ചത്. ലോകകപ്പില്‍ അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളിലും കളിച്ച ഡി പോള്‍ ആസ്ട്രേലിയക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അർജന്റീനക്കായി 48 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ ഡി പോൾ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
അതേസമയം, പരിക്കേറ്റിരുന്ന സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ അടുത്ത മത്സരത്തിൽ തിരിച്ചെത്തും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 12.30നാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലെ ക്വാര്‍ട്ടര്‍ പോര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.