മൊറോക്കോയുടെ ചരിത്ര ജയം: ഇത് ആഘോഷ നിമിഷം -കോച്ച് റെഗ്റോഗി
text_fieldsദോഹ: കാനഡക്കെതിരായ വിജയത്തോടെ പ്രീ-ക്വാർട്ടറിലിടം നേടിയ മൊറോക്കൻ ടീമിനും ആരാധകർക്കും പ്രശസയുമായി പരിശീലകൻ വലീദ് റെഗ്റോഗി. മത്സരത്തിെൻറ ആദ്യപകുതി ഏറ്റവും മികച്ച പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത കാനഡ ശക്തരായ എതിരാളികളായിരുന്നുവെന്നും മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ റെഗ്റോഗി പറഞ്ഞു.
മത്സരത്തിെൻറ ആദ്യ 23 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ നേടി മൊറോക്കോ ആധിപത്യം സ്ഥാപിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് സെൽഫ് ഗോളിലൂടെ കാനഡ ലീഡ് ചുരുക്കിയെങ്കിലും ലീഡ് നിലനിർത്താൻ മൊറോക്കോക്ക് കഴിഞ്ഞു. കളിക്കാരുടെ പ്രകടനത്തെയും പ്രത്യേകിച്ചും കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് ഹക്കീമിയെയും അദ്ദേഹം പ്രശംസിച്ചു.
പരിക്കേറ്റ് കളിക്കുന്നതിനെക്കുറിച്ച ചോദ്യത്തിന്, പരിക്കോടെ മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു അദ്ദേഹം. അവനത് അർഹിക്കുന്നു എന്നായിരുന്നു പരിശീലകൻെറ മറുപടി. അർഹിച്ച വിജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ച കളിക്കാർക്ക് അഭിനന്ദനങ്ങൾ. ദോഹയിലെയും നാട്ടിലെയും ആരാധകർക്കും അഭിനന്ദനങ്ങൾ നേരുന്നു. മൊറോക്കൻ ജനതക്ക് നോക്കൗട്ട് യോഗ്യത ആവശ്യമായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിൽ െക്രായേഷ്യയെ സമനിലയിൽ തളച്ച അറ്റ്ലസ് ലയൺസ് രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കരുത്തരായ ബെൽജിയത്തെ തകർത്താണ് പ്രീ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കിയത്. സമനില മതിയായിരുന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോയുടെ നോക്കൗട്ട് പ്രവേശം. ഗ്രൂപ്പ് ഇയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി അവസാന 16ലെത്തുന്നവരായിരിക്കും പ്രീ ക്വാർട്ടറിൽ ലയൺസിെൻറ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.