ലിയോ...നിങ്ങളത് നേടണം, ലോകം ആഗ്രഹിക്കുന്നു
text_fieldsദോഹ: 'നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങൾക്ക് നേടിത്തരാൻ ഈ പ്രഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും', എന്ന പൗലോ കൊയ്ലോ വാക്കുകൾ ലയണൽ മെസ്സിയെന്ന ഫുട്ബാളറുടെ ജീവിതത്തിൽ യാഥാർത്ഥ്യമാവുമോ...? ലോകം കാത്തിരിക്കുന്ന കാൽപന്തുകളിയുടെ വിശ്വപോരാട്ടത്തിന് ഞായറാഴ്ച രാത്രിയിൽ ലുസൈലിൽ കളമുണരുേമ്പാൾ കണ്ണുകളെല്ലാം ലയണൽ മെസ്സിയിലേക്ക്. ലോങ് വിസിൽ മുഴങ്ങുേമ്പാൾ മെസ്സിയും സംഘവും ആനന്ദ കണ്ണീർ അണിയുമോ, അതോ കിരീട നഷ്ടത്തിൻെറ തീരാകണ്ണീരിൽ മുങ്ങുമോ...? കാൽപന്തുലോകം അതിശയത്തോടെ കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം പിറക്കാൻ മണിക്കൂറുകൾ ബാക്കിയുണ്ടെങ്കിലും ലോകം മെസ്സിക്കായി ഏറെ ആഗ്രഹിക്കുന്നു. അർജൻറീനക്കാരനും, ലോകമെങ്ങുമുള്ള അർജൻറീന ആരാധകരും മെസ്സി ഫാൻസും മാത്രമല്ല, വിവിധ രാജ്യങ്ങളിലെ മുൻ താരങ്ങളും മെസ്സിയുടെ സമകാലികരുമെല്ലാം ഈ കിരീടം മെസ്സിക്ക് അർഹിച്ചതാണെന്ന സന്ദേശവുമായി സാമൂഹിക മാധ്യമങ്ങളിൽ ബൂട്ടുകെട്ടുന്നു.
ഞായറാഴ്ച ഖത്തർ സമയം വൈകുന്നേരം ആറിന് കിക്കോഫ് കുറിക്കുന്ന ഫൈനലിന് മുമ്പായി ലയണൽ മെസ്സിയുടെ കിരീടാരോഹണത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആശംസ നേരുന്നവരിൽ മുൻകാല താരങ്ങൾ മുതൽ സമകാലികർ വരെയുണ്ട്. ബ്രസീലിൻെറ റഫീന്യ, സ്പെയിനിൻെർ കൗമാര താരം പാേബ്ലാ ഗവി തുടങ്ങിയ പുതു തലമുറയിലെ താരങ്ങൾ മുതൽ റിവാൾഡോയും ഇബ്രഹിമോവിചും ഉൾപ്പെടെ പുതുമുഖ താരങ്ങൾ വരെ മെസ്സിക്ക് ആശംസയുമായുണ്ട്.
'ദൈവം നിന്നെ കിരീടമണിയിക്കും' -റിവാൾഡോ
ഖത്തറിൽ ലോകകിരീടമണിയാൻ ഏറ്റവും യോഗ്യൻ ലയണൽ മെസ്സിയെന്ന് പ്രഖ്യാപിക്കുന്നത് 2002ൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ടീം അംഗം റിവാൾഡോയാണ്. 'ഈ ലോകകപ്പ് ഫൈനലിൽ ഞങ്ങൾക്ക് ഇനി ബ്രസീലോ നെയ്മറോ ഇല്ല. അതിനാൽ അർജൻറീനക്കൊപ്പമാണ് ഞങ്ങളുടെ മനസ്സ്. ലിയോ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല. ലോകകിരീടം നിങ്ങൾനേരത്തെ അർഹിക്കുന്നു. ദൈവം എല്ലാം അറിയുന്നു, ഈ ഞായറാഴ്ച നിങ്ങളുടേതാണ്. നിങ്ങളെ ദൈവം കിരീടമണിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ' -റിവാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലിയോ, ഇത് നിങ്ങൾക്കുള്ളതാണ് -ഇബ്രഹിമോവിച്
ലോകകപ്പിൽ അർജൻറീന കിരീടമണിയുമെന്ന് നേരത്തെ പ്രവചിച്ച വ്യക്തിയാണ് സ്വീഡൻെറ ഇതിഹാസതാരമായ സ്ലാറ്റൻ ഇബ്രഹിമോവിച്ചും. ലയണൽ മെസ്സിയും സംഘവും ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനിനെ നേരിടാൻ ഒരുങ്ങുേമ്പാഴും ഇബ്രയുടെ കണക്കുകൂട്ടലുകളിൽ മാറ്റമില്ല. 'ലയണൽ മെസ്സിക്കു വേണ്ടി അർജൻറീന ഇൗ കിരീടമണിയും' -ക്വാർട്ടറിൽ നെതർലൻഡ്സിനെ നേരിടും മുമ്പും താരം പറഞ്ഞു.
സെമി കടമ്പന്നതിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും ഇബ്രക്ക് ഒരു ഉത്തരമായിരുന്നു. 'ഇത്തവണ ആരുടെ കിരീടമെന്നത് ഉറപ്പായതാണ്. ഇത്തവണ ലയണൽ മെസ്സിക്കുള്ള ലോകകപ്പാണിത്.' -എ.സി മിലാൻെറ സ്വീഡിഷ് ഇതിഹാസ താരം പറഞ്ഞു.
നിന്റെ വിജയങ്ങൾ എേൻറതുമാണ് -അഗ്യുറോ
കളത്തിൽ ഇല്ലെങ്കിലും അർജൻറീന ടീമിനൊപ്പം എല്ലായിടത്തുമായി മുൻതാരം സെർജിയോ അഗ്യൂറോയുണ്ട്. ഡ്രസ്സിങ് റൂമിലും ടീം ബേസ് ക്യാമ്പിലും പരിശീലന മൈതാനിയിലുമെല്ലാം നിർണായക സാന്നിധ്യമായി. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നേരത്തെ കരിയറിന് നേരത്തെ അവസാനം കുറിച്ച് മടങ്ങിയ അഗ്യുറോ അർജൻറീനയുടെ കിരീട വിജയങ്ങളുടെ സ്വപ്നത്തിലാണിപ്പോൾ. ലിയോയുടെ ഓരോ വിജയങ്ങളെയും അേദ്ദഹം തേൻറതുമാക്കുന്നു. 'നിങ്ങളുടെ ഓരോ വിജയങ്ങളും ഇപ്പോൾ എേൻറത് കൂടിയാണ്. വ്യക്തിപരമായി ഞാൻ ഏറെ വിഷമഘട്ടത്തിലാവുേമ്പാഴും നിങ്ങളുടെ കളി ഏറെ ആസ്വദിക്കുന്നു. ഈ സംഘം കളത്തിൽ വലിയ ഐക്യം പ്രകടിപ്പിക്കുന്നു. നിങ്ങൾക്കൊപ്പം ഞാനുമുള്ളത് പോലെ അനുഭവപ്പെടുന്നു' -അഗ്യുറോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.