പെനാൽട്ടി പാഴാക്കി സൗദി നായകൻ; ആദ്യ പകുതിയിൽ പോളണ്ട് മുന്നിൽ
text_fieldsദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ രണ്ടാം കളിയുടെ ആദ്യ പകുതിയിൽ സൗദിക്കെതിരെ പോളണ്ട് ഒരു ഗോൾ മുന്നിൽ. അർജന്റീനക്കെതിരെ നേടിയ ഐതിഹാസിക ജയത്തിന്റെ ആവേശത്തുടർച്ചയിൽ നോക്കൗട്ട് പ്രതീക്ഷയോടെ ഇറങ്ങിയ സൗദി അറേബ്യക്ക് പിതോർ സിലൻസ്കിയാണ് പ്രഹരം നൽകിയത്. ലെവൻഡോവ്സകിയുടെ പാസിലൂടെ 39-ആം മിനിറ്റിലായിരുന്നു മനോഹരമായ ഗോൾ പിറന്നത്.
ഗോൾ നില സമമാക്കാനായി 46-ആം മിനിറ്റിൽ സൗദിക്ക് പൊനാൽട്ടി അവസരം ലഭിച്ചിരുന്നു. എന്നാൽ, നായകൻ അൽദൗസരിക്ക് ലക്ഷ്യം കാണാനായില്ല. ഗോളിയുടെ കൈയ്യിൽ തട്ടി റീബൗണ്ടായെത്തിയ പന്ത് മുഹമ്മദ് അൽബുറെയ്ക് പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി ചെഷ്‌നിയുടെ ഗംഭീരമായ സേവിങ് പോളിഷ് ടീമിന് തുണയായി.
ആദ്യ കളിയിൽ മെക്സികോയുമായി ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന്റെ ക്ഷീണത്തിലുള്ള പോളണ്ടിന് ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, മറുവശത്ത് സൗദി പ്രീക്വാർട്ടർ ഉറപ്പിക്കാനായുള്ള ജീവൻമരണ പോരാട്ടത്തിലായിരുന്നു. ആദ്യ പകുതിയിൽ അധിക സമയവും ബോൾ കൈയ്യിൽ വെച്ച സൗദി, പോളിഷ് ഗോൾ വലയിലേക്ക് മൂന്ന് തവണ പ്രഹരിക്കുകയും ചെയ്തു. മികവാർന്ന മുന്നേറ്റമാണ് സൗദി നടത്തിയത്. പ്രതിരോധ നിരയുടെയും മധ്യനിരയുടെയും പ്രകടനമാണ് പോളണ്ടിനെ സുരക്ഷയായത്.
മത്സരത്തിൽ റഫറിക്ക് നാലു വട്ടമാണ് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടിവന്നത്. പോളണ്ട് നിരയിൽ മിലികും ജാകുബ് കിവിയോറും മാറ്റി കാഷിനും മഞ്ഞക്കാർഡ് കണ്ടു. സൗദി നിരയിൽ അൽമാലികിക്കും മഞ്ഞകാർഡ് കാണേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.