ലോകകപ്പ്: പോർച്ചുഗൽ ടീമായി; ക്രിസ്റ്റ്യാനോ, ബ്രൂണോ ടീമിൽ
text_fieldsലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെ ഉൾപ്പെടുത്തി പോർച്ചുഗൽ പ്രഖ്യാപിച്ച് കോച്ച് ഫെർണാണ്ടോ സാന്റോസ്. റൊണാൾഡോക്കു ശേഷം ദേശീയ ജഴ്സിയിൽ ഏറ്റവും കൂടുതൽ കളിച്ച ജൊആവോ മൊട്ടിഞ്ഞോ, മറ്റു താരങ്ങളായ ജൊസ് ഫോണ്ടെ, ഗൊൺസാലോ ഗുഡെസ്, റെനാറ്റോ സാഞ്ചെസ് തുടങ്ങിയവരെ മാറ്റിനിർത്തിയാണ് 26 അംഗ പട്ടിക പ്രഖ്യാപിച്ചത്.
39കാരനായ പെപ്പെ, 37 കാരനായ റൊണാൾഡോ തുടങ്ങിയവരാണ് നിരയിലെ വെറ്ററൻമാർ.
2019ലെ യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻന്മാരായ പോർച്ചുഗൽ 2018 ലോകകപ്പിലും യൂറോ 2020ലും പ്രീക്വാർട്ടർ കടന്നിരുന്നില്ല. ഘാന, ഉറുഗ്വെ, ദക്ഷിണ കൊറിയ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ് എച്ചിലാണ് ടീം. നവംബർ 24ന് ഘാനക്കെതിരെയാണ് ആദ്യ മത്സരം.
സ്ക്വാഡ്: ഗോൾകീപർ: റുൽ പാട്രീഷ്യോ (റോമ, ഡിയോഗോ കോസ്റ്റോ (പോർട്ടോ), ജോസ് സാ (വുൾവ്സ്).
പ്രതിരോധം: പെപെ (പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി),ജൊആവോ കാൻസലോ (മാഞ്ചസ്റ്റർ സിറ്റി), നൂനോ മെൻഡസ് (പി.എസ്.ജി), ഡിയോഗോ ഡാലോട്ട് (മാഞ്ചസ്റ്റർ യുനൈറ്റഡ്, അന്റോണിയോ സിൽവ (ബെൻഫിക്ക), റാഫേൽ ഗുറേരോ (ഡോർട്മണ്ട്).
മിഡ്ഫീൽഡ്: വിറ്റിഞ്ഞ (പി.എസ്.ജി), ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുനൈറ്റഡ്), റൂബൻ നെവേഴ്സ് (വുൾവ്സ്), ഡാനിലോ പെരേര (പി.എസ്.ജി), പാലീഞ്ഞ (ഫുൾഹാം), ജൊആവോ മരിയോ (ബെൻഫിക്ക), ഒട്ടാവിയോ (പോർട്ടോ), മാത്യൂസ് നൂനസ് (വുൾവ്സ്), വില്യം (റയൽ ബെറ്റിസ്).
ഫോർവേഡ്: ജൊആവൊ ഫെലിക്സ് (അറ്റ്ലറ്റികോ മഡ്രിഡ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുനൈറ്റഡ്), റാഫേൽ ലിയാവോ (എ.സി മിലാൻ), ആന്ദ്രേ സിൽവ (ലീപ്സിഷ്), ഗൊൺസാലോ റാമോസ് (ബെൻഫിക്ക), റിക്കാർഡോ ഹോർട്ട (ബ്രാഗ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.