വീട്ടുമുറ്റത്ത് ലോകകപ്പിന്റെ മാതൃക സൃഷ്ടിച്ച് പ്രിൻസ് ഭുവനചന്ദ്രൻ
text_fieldsനെടുങ്കണ്ടം: ലോകകപ്പിൽ കളിക്കാനും കപ്പ് സ്വന്തമാക്കാനും ടീം ഇല്ലെങ്കിലും മുൻ കൂട്ടി ഇടുക്കിയിൽ കപ്പെത്തി. രാമക്കൽമേട് ഇടത്തറമുക്ക് പ്രിയ ഭവനിൽ പ്രിൻസ് ഭുവനചന്ദ്രന്റെ വീട്ടിലാണ് ലോകകപ്പ് ഇടം പിടിച്ചിരിക്കുന്നത്.
ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിൻസ് നിർമിച്ചതാണ്. ഇരുമ്പ് ഫ്രെയിം നിർമിച്ച് അതിന് മീതെ സിമന്റ് പൊതിഞ്ഞിരിക്കുകയാണ്. ഒരാഴ്ചയെടുത്തു നിർമാണത്തിന്. ഒരടി ഉയരത്തിൽ സ്റ്റാൻഡ് നിർമിച്ച് അതിന് മീതേയാണ് മാതൃക സൃഷ്ടിച്ചത്. പതിനായിരത്തിലധികം രൂപ ചെലവായതായും അദ്ദേഹം പറഞ്ഞു
രണ്ട് മാസം മുമ്പ് വിമാനം നിർമിച്ച് ശ്രദ്ധ നേടിയിരുന്നു. റോഡരികിൽ വീട്ടുമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഭീമൻ കപ്പ് കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്. ഫാൻസുകാരോ ഏതെങ്കിലും സ്ഥാപനക്കാരോ വാങ്ങിക്കൊണ്ടു പോകുന്നതുവരെ ഇത് വീട്ടുമുറ്റത്ത് സൂക്ഷിക്കുമെന്നും പ്രിൻസ് പറഞ്ഞു. തേർഡ് ക്യാമ്പിൽ വെൽഡിങ് വർക് ഷോപ്പുടമയാണ്. ഭാര്യ രജിമോൾ ഉടുമ്പൻചോല പഞ്ചായത്ത് വി.ഇ.ഒയാണ്. എട്ടാം ക്ലാസ് വിദ്യാർഥിനി ഭുവന, അഞ്ചാം ക്ലാസ് വിദ്യാർഥി പ്രപഞ്ച് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.