ഖത്തർ ലോകകപ്പ്; ക്രൂസ് കപ്പൽ ഹൗസ് ഫുൾ
text_fieldsദോഹ: ദോഹ പോർട്ടിൽ നങ്കൂരമിട്ട ക്രൂസ് കപ്പലുകളിലെ റിസർവേഷൻ അടുത്ത ഒരാഴ്ചത്തേക്ക് പൂർത്തിയായെന്ന് ഉടമസ്ഥരായ എം.എസ്.സി ക്രൂസ് ഗ്രൂപ്പ് അറിയിച്ചു. ലോകകപ്പിെൻറ ആദ്യ ഏഴ് ദിവസത്തേക്ക് മൂന്ന് കപ്പലുകളിലായി 10,000 റൂമുകളുടെയും ബുക്കിംഗ് പൂർത്തിയായി. മൂന്നാമത്തെ കപ്പലായ എം.എസ്.സി ഓപറ കഴിഞ്ഞ ദിവസമാണ് തുറമുഖത്ത് നങ്കൂരമിട്ടത്. ലോകകപ്പിനെത്തുന്ന ആരാധകർക്ക് ആഢംബര ആതിഥേയത്വ സൗകര്യങ്ങളുമായി നേരത്തെ നിലയുറപ്പിച്ച എം.എസ്.സി വേൾഡ് യൂറോപ, എം.എസ്.സി പോയ്ഷ്യ എന്നിവർക്കൊപ്പം ഓപറയും ചേരും.
ഫ്ളോട്ടിംഗ് ഹോട്ടലുകളിലെ താമസവും വിനോദ സേവനങ്ങളും ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് സംഘടിപ്പിക്കാനുള്ള കഠിന ശ്രമങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു.
എം.എസ്.സി ഓപറെയന്ന ആധുനിക ഫ്ളോട്ടിംഗ് ഹോട്ടലിന് കടലിന് അഭിമുഖമായി നിൽക്കുന്ന ബാൽക്കണികളും ആഢംബര സ്യൂട്ടുകളും മുതൽ പരമ്പരാഗത ക്യാബിനുകൾ വരെ ഉൾപ്പെടും വിധത്തിൽ വൈവിധ്യമാർന്ന റൂം ഒപ്ഷനുകളാണുള്ളത്. കൂടാതെ ഒന്നിലധികം ഡൈനിംഗ് സാധ്യതകളും എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള വിനോദ പരിപാടികളും ഇത് വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.