ലോകകപ്പ്: ഹയ്യാ കാർഡില്ലാതെ പ്രവേശനം നിശ്ചിത തൊഴിൽ മേഖലയിലുള്ളവർക്ക് മാത്രം
text_fieldsദോഹ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുമെന്ന അറിയിപ്പിനു പിന്നാലെ അബു സംറ അതിർത്തിയിൽ വൻ ജനത്തിരക്ക്. യു.എ.ഇ, സൗദി, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങയി ഗൾഫ് രാജ്യങ്ങളിൽ നിന്നും ആയിരങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി അതിർത്തിയിലെത്തുന്നത്. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാരിൽ നിശ്ചിത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഹയ്യ കാർഡില്ലാതെ പ്രവേശനം അനുവദിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർ അറിയിച്ചു.
ഇന്ത്യ, ഈജിപ്ത്, പാകിസ്താൻ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരിൽ 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക് പ്രവേശനം നൽകുന്നത്. ഇതിനു പുറമെ, താമസിക്കുന്ന കാലയളവിലേക്കുള്ള ഹോട്ടൽ ബുക്കിങ് രേഖകൾ, റൗണ്ട് ട്രിപ്പ് ടിക്കറ്റ് എന്നിവയും ഉറപ്പിക്കണം. 100 റിയാലാണ് എൻട്രി ഫീസ്. പാസ്പോർട്ടിനും, അതാത് രാജ്യത്തെ തിരിച്ചറിയൽ രേഖക്കും ചുരുങ്ങിയത് ആറു മാസം കാലാവധി ഉണ്ടായിരിക്കണം. പ്രവേശന അനുമതിയുള്ള തൊഴിൽ മേഖല ഐ.ഡിയിൽ വ്യക്തമായിരിക്കുകയും വേണം.
പട്ടികയിലുള്ള അംഗങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഹയ്യാ കാർഡില്ലാതെ വരാൻ സൗകര്യമുള്ളതെന്ന് ഗോ മുസാഫർ ഡോട് കോം ജനറൽ മാനേജർ ഫിറോസ് നാട്ടു 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 100 റിയാലാണ് നിലവിലെ ഫീസ്. ഒരു മാസമാണ് പരമാവധി കാലാവധി. നിശ്ചിത കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുകയാണെങ്കിൽ 200 റിയാൽ പിഴ ഈടാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിപ്പ് നൽകിയതായും ഫിറോസ് നാട്ടു പറഞ്ഞു. അതേസമയം, മാച്ച് ടിക്കറ്റുള്ളവർക്ക് ഹയ്യാ അനുമതിക്ക് അപേക്ഷിച്ചു തന്നെ ഖത്തറിൽ എത്താവുന്നതാണ്.
-ഹയ്യാ ഇല്ലാതെ പ്രവേശന അനുമതി 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രം
- 1. അദീബ് (എഴുത്തുകാർ).
- 2. യൂണിവേഴ്സിറ്റി പ്രൊഫസർ
- 3. പത്രപ്രവർത്തകൻ
- 4. ജി.സി.സി രാജ്യങ്ങളിലെ എംബസികളിലെ തൊഴിലാളികൾ
- 5. പുരാവസ്തു ഗവേഷകൻ
- 6. പ്രൊഫസർ
- 7. ജിയോളജിസ്റ്റ് (ജനറൽ)
- 8. റഫറി (സ്പോർട്സ് ഫീൽഡ്)
- 9. സാമ്പത്തിക വിദഗ്ധൻ
- 10. നിയമ വിദഗ്ധൻ
- 11. ഇൻഫർമേഷൻ സിസ്റ്റം വിദഗ്ധൻ
- 12. നയതന്ത്രജ്ഞൻ
- 13. പ്രസിഡൻറ്/എക്‌സിക്യൂട്ടീവ് ഡയറക്ടർ
- 14. യൂണിവേഴ്സിറ്റി പ്രസിഡൻറ്/ഡയറക്ടർ
- 15. കോടതി പ്രസിഡന്റ്
- 16. ചീഫ് പ്രോസിക്യൂട്ടർ
- 17. ക്ലബ്ബ് പ്രസിഡൻറ്/മാനേജർ
- 18. കപ്പൽ /ഫെറി/ ടാങ്കർ എന്നിവയുടെ ക്യാപ്റ്റൻ
- 19. സ്പെഷ്യലിസ്റ്റ് ഡോക്ടർ
- 20. സർജൻ (എല്ലാ സ്പെഷ്യാലിറ്റികളും)
- 21. മൃഗഡോക്ടർ
- 22 പൈലറ്റ്
- 23 ശാസ്ത്രജ്ഞൻ
- 24 കോളേജ് ഡീൻ
- 25 ആസ്ട്രോണമർ
- 26 ഭൗതിക ശാസ്ത്രജ്ഞൻ
- 27. ജഡ്ജി
- 28. ജനറൽ കെമിസ്റ്റ് (എല്ലാ സ്പെഷ്യലൈസേഷനുകളും)
- 29. അഭിഭാഷകൻ
- 30. ഡയറക്ടർ
- 31. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ
- 32. റേഡിയോ ഡയറക്ടർ
- 33. മീഡിയ ഡയറക്ടർ
- 34. റീജിയണൽ ഡയറക്ടർ
- 35. ബാങ്ക് മാനേജർ
- 36. ടി.വി ഡയറക്ടർ
- 37. സിനിമാ സംവിധായകൻ
- 38. ഹോട്ടൽ മാനേജർ
- 39. മ്യൂസിയം ഡയറക്ടർ
- 40. സ്കൂൾ പ്രിൻസിപ്പൽ
- 41. തിയേറ്റർ ഡയറക്ടർ
- 42. ആശുപത്രിയുടെ ഡയറക്ടർ
- 43. കൗൺസിലർ
- 44. എഞ്ചിനീയർ
- 45. പ്രോസിക്യൂട്ടർ
- 46. മന്ത്രാലയം അണ്ടർസെക്രട്ടറി
- 47. കോ-പൈലറ്റ്
- 48 എല്ലാ തരത്തിലുമുള്ള ഒരു കൺസൾട്ടന്റ്
- 49 ഓഡിറ്റർ (സാമ്പത്തിക - അക്കൗണ്ടുകൾ)
- 50 അനലിസ്റ്റ് (സാമ്പത്തിക - സാമ്പത്തിക സംവിധാനങ്ങൾ)
- 51 നിരീക്ഷകൻ (എയർ സേഫ്റ്റി)
- 52 പ്രോഗ്രാമർ
- 53 അക്കൗണ്ടൻറ്
- 54. ഇൻസ്പെക്ടർ (മറൈൻ ഫയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.