സെമി ഫൈനൽ; ലയണൽ മെസ്സിയും ലൂകാ മോഡ്രിച്ചും ഇന്ന് മുഖാമുഖം
text_fieldsദോഹ: കാൽപന്തു ലോകം ഇന്ന് ലുസൈലിലേക്ക് കണ്ണയച്ച് കാത്തിരിക്കുന്നു. ലയണൽ മെസ്സിയുടെ അർജൻറീന കലാശപ്പോരാട്ടത്തിലേക്ക് മാർച്ച് ചെയ്യുമോ..? അതോ, ലൂകാ മോഡ്രിച്ചിൻെറ ക്രൊയേഷ്യ വീണ്ടും ലോകകപ്പ് ഫൈനലിൽ ഇടം പിടിക്കുമോ.
ഖത്തർ സമയം രാത്രി 10ന് ലുസൈലിൻെറ കളിമൈതാനിയിൽ വിശ്വമേളക്ക് പന്തുരുളുേമ്പാൾ തെക്കനമേരിക്കയും യൂറോപ്പും ആഫ്രിക്കയും അങ്ങ് ഇന്ത്യയും ലുസൈലിലേക്ക് വാതിലുകൾ തുറന്നിരിക്കും.
ടൂർണമെൻറിലെ ഹോട് ഫേവറിറ്റാണ് അർജൻറീന. 1986ന് ശേഷം, ഒരു ലോക കിരീടം എന്ന സ്വപ്നത്തിന് മുന്നിൽ പലതവണ എത്തിയിട്ടും വീണു പോയവർ ഖത്തറിലൂടെ വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്.
മെസ്സിക്കു വേണ്ടി ഒരു ലോകകിരീടം എന്ന സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണാം. പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ലൂകാ മോഡ്രിചും പെരിസിചും ഉൾപ്പെടെുന്ന ക്രൊേയഷ്യൻ കുതിപ്പ്.
ലോകകപ്പിൽ മൂന്നാം തവണ
അഞ്ചു തവണയാണ് ക്രൊയേഷ്യയും അർജൻറീനയും പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രണ്ടു തവണയും ലോകകപ്പിലായിരുന്നു. ആദ്യം 1998 ഫ്രാൻസിൽ. അന്ന് ഗബ്രിയേൽ ബാറ്റിസ്റ്റ്യുട്ടയുടെ അർജൻറീന ഒരു ഗോളിന് ജയിച്ചു.
2018 റഷ്യയിൽ ഗ്രൂപ്പ് റൗണ്ടിൽ മാറ്റുരച്ചപ്പോൾ 3-0ത്തിന് ക്രൊയേഷ്യ അർജൻറീനയെ തച്ചുടച്ചു. മൂന്നു മത്സരങ്ങൾ അന്താരാഷ്ട്ര സൗഹൃദ പോരാട്ടങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.