വീട്ടിൽ കള്ളൻ കയറി; കളി നിർത്തി നാട്ടിലേക്ക് മടങ്ങി ഇംഗ്ലീഷ് താരം സ്റ്റെർലിങ്
text_fieldsലണ്ടൻ: വീട്ടിൽ മോഷ്ടാവ് കയറിയതിനെ തുടർന്ന് ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിങ് നാട്ടിലേക്ക് തിരിച്ചു. സെനഗാളിനെതിരായ മത്സരത്തിൽ ഇറങ്ങാതെയാണ് വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആയുധവുമായി എത്തിയ സംഘമാണ് സ്റ്റെർലിങ്ങിന്റെ ലണ്ടൻ വസതിയിലെ മോഷണത്തിനു പിന്നിൽ. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിട്ടുണ്ട്. സർറേ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
വിദേശയാത്ര കഴിഞ്ഞ് ഡിസംബർ മൂന്നിനാണ് കുടുംബം തിരികെയെത്തിയത്. അന്നു രാത്രി ഒമ്പതുമണിയോടെയാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. വിലപിടിച്ച വാച്ചുകളടക്കം നഷ്ടമായവയിൽ പെടും.
ഇംഗ്ലണ്ട് 26 അംഗ സംഘത്തിൽനിന്ന് നാട്ടിലേക്ക് തിരിക്കുന്ന രണ്ടാമത്തെയാളാണ് സ്റ്റെർലിങ്. ഗണ്ണേഴ്സ് പ്രതിരോധതാരം കൂടിയായ ബെൻ വൈറ്റ് നേരത്തെ മടങ്ങിയിരുന്നു.
സ്റ്റർലിങ്ങിന്റെ ചെഷയറിലെ വീട്ടിൽ മുമ്പ് മോഷ്ടാക്കളെത്തിയിരുന്നു. കരുത്തരായ ഫ്രാൻസിനെതിരെ ഞായറാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിന് തയാറെടുക്കുന്ന ഇംഗ്ലണ്ട് നിരയിലേക്ക് താരം ഉടൻ മടങ്ങിയെത്തില്ലെന്നാണ് സുചന. കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ മടങ്ങാനാകില്ലെന്നാണ് താരത്തിന്റെ നിലപാട്.
അതേ സമയം, സ്റ്റെർലിങ്ങിന്റെ വീട്ടിൽ മോഷ്ടാവ് കയറിയതോടെ മറ്റു താരങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ട്. സ്റ്റെർലിങ്ങിന് പിന്തുണ അറിയിച്ച് ക്യാപ്റ്റൻ ഹാരി അടക്കം താരങ്ങൾ രംഗത്തെത്തി. കുടുംബത്തിന്റെ സുരക്ഷ മുഖ്യമാണെന്നും ടീമിൽ തിരിച്ചെത്തുന്നത് അതുകഴിഞ്ഞ് ആലോചിക്കേണ്ടതാണെന്നും താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.