ഹൃദയങ്ങൾ കീഴടക്കിയൊരു 'റെഡ് കാർഡ്'
text_fieldsേദാഹ: ഒരു മഞ്ഞകാർഡ് നേരത്തെ വാങ്ങിയതിനാൽ രണ്ടാമതൊരു മഞ്ഞ ചുവപ്പായി മാറുമെന്ന് മറ്റാരേക്കാളും വിൻസൻറ് അബൂബക്കറിന് ബോധ്യമുണ്ടായിരുന്നു.
എന്നാൽ, ബ്രസീൽ പോലെയൊരു ടീമിനെതിരെ, ലോകകപ്പിൽ ഗോളടിച്ചാൽ ആഘോഷങ്ങൾക്ക് മാറ്റ് കുറക്കുന്നതെങ്ങനെ. അതു തന്നെയാണ് ഇഞ്ചുറി ടൈമിൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയും ഗോളടിച്ച ശേഷം ജഴ്സിയൂരി ആകാശത്തുയർത്തി ആഘോഷിക്കാൻ കാമറൂൺ സ്ട്രൈക്കർ വിൻസൻറ് അബൂബക്കറിനെ പ്രേരിപ്പിച്ചത്.
ലുസൈൽ സ്റ്റേഡിയത്തിൽ മത്സരത്തിൻെറ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റിൽ നേടിയ ഗോളിൻെറ ആഘോഷത്തിന് രണ്ടാം മഞ്ഞയും ചുവപ്പുമായി വിൻസൻറ് അബൂബക്കർ കളം വിടുേമ്പാൾ ഗാലറിയുടെ ആഘോഷത്തിനുമുണ്ടായിരുന്നു ഇരട്ടി ചന്തം.
ജഴ്സി വലിച്ചുകീറി മൈതാനത്തെറിഞ്ഞ താരത്തിൻെറ ആഹ്ലാദപ്രകടനം തീരുവോളം കാത്തിരുന്നായിരുന്നു റഫറി എത്തിയത്. ഗോളടിച്ചതിന് ആദ്യം കൈ കൊടുത്തും തലയിൽ കൈവെച്ചും അനുമോദിച്ച റഫറി പിന്നീട് കാർഡും കാണിച്ചു. നേരത്തെ ഒരു മഞ്ഞക്കാർഡ് കണ്ടതിനാൽ രണ്ടാം മഞ്ഞ കിട്ടിയ താരത്തിന് പുറത്തേക്ക് വഴി കാണിച്ച് ചുവപ്പു കാർഡും റഫറി പൊക്കി. ചിരിച്ചുകൊണ്ട് താരം മൈതാനം വിടുകയും ചെയ്തു.
എഴുന്നേറ്റ് നിന്ന്, നിലക്കാത്ത കൈയടികളോടെയായിരുന്നു വിൻസൻറ് അബൂബക്കറിനെ ഇരു ടീമിൻെറയും ആരാധകർ യാത്രയാക്കിയത്. ഈ ലോകകപ്പിൽ ബ്രസീലിനെതിരെ ആദ്യ ഗോളായിരുന്നു ഇഞ്ച്വറി സമയത്ത് കാമറൂണും വിൻസന്റ് അബൂബക്കറും നേടിയത്. ലോകകപ്പ് ചരിത്രത്തിൽ സെലക്കാവോകൾക്കെതിരെ ആഫ്രിക്കക്കാരുടെ ആദ്യ ജയവും ആദ്യ ഗോളുമായി ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.