റെഗ്രോഗ്വി മൊറോക്കോയുടെ തന്ത്രശാലി
text_fieldsദോഹ: ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ അട്ടിമറികളിലൊന്നായിരുന്നു ലോകരണ്ടാം നമ്പറുകാരായ ബെൽജിയത്തിനെതിരെ മൊറോക്കോ കുറിച്ച വിജയം. ടീമിൻെറ കരുത്തും താരങ്ങളുടെ മികവും മനസ്സിലാക്കുന്നവർക്ക് ആ വിജയത്തിൽ അത്ഭുതമില്ല.
24 വർഷത്തിനിടെ മൊറോക്കോയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിലാണ് പരിശീലകൻ വലീദ് റെഗ്രോഗ്വി. ചാമ്പ്യൻഷിപ്പിൽ ഏത് വമ്പന്മാരെയും വീഴ്ത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് ബെൽജിയം കീഴടക്കി ശേഷം പരിശീലകൻ പ്രഖ്യാപിക്കുന്നു.
എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തിനെതിരെ അമ്പരപ്പിക്കുന്ന വിജയം നേടിയ അറ്റ്ലസ് ലയൺസിന് അവസാന 16ലെത്താൻ കാനഡക്കെതിരായ മത്സരത്തിൽ ഒരു പോയൻറ് മാത്രം മതിയാകും. 1986ലാണ് മൊറോക്കൻ ടീം അവസാനമായി പ്രീ ക്വാർട്ടറിലെത്തിയത്.
അൽ തുമാമ സ്റ്റേഡിയത്തിൽ മത്സരത്തിെൻറ അവസാന സമയങ്ങളിൽ അബ്ദുൽ ഹാമിദ് സാബിരിയുടെയും സകരിയ അബുഖ്ലാലിെൻറയും ഗോളുകൾ 24 വർഷത്തിനിടെ മൊറോക്കോയുടെ ആദ്യ ലോകകപ്പ് വിജയത്തിന് വഴിയൊരുക്കി.
'മത്സരം അവസാനിച്ചിട്ടില്ല. കാനഡക്കെതിരായ മത്സരത്തിന് ഞങ്ങൾ വേഗത്തിൽ തയ്യാറെടുക്കേണ്ടതുണ്ട്. പ്രീ ക്വാർട്ടറിലേക്കുള്ള യോഗ്യത മത്സരത്തിൽ ഞങ്ങൾക്ക് മികച്ച ഫലം തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ റെഗ്രോഗ്വിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
നാല് വർഷം മുമ്പ് നടന്ന റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മൊറോക്കോ ഉൾപ്പെടെയുള്ള അഞ്ച് ആഫ്രിക്കൻ ടീമുകളും പുറത്ത് പോയിരുന്നു. ഗ്രൂപ്പിൽ നാല് പോയൻറുമായി മൊറോക്കൊയും െക്രായേഷ്യയുമാണ് മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ വാഹിദ് ഹാലിൽ ഹോഡ്സിക്കിൽ നിന്നായിരുന്നു റെേഗ്രാഗ്വി പരിശീലകനായി ചുമതലയേറ്റത്. നാല് പോയിൻറിൽ തൃപ്തനല്ലെന്നും യോഗ്യത നേടുകയാണ് ലക്ഷ്യമെന്നും എന്നാൽ നോക്കൗട്ട് റൗണ്ട് കൂടുതൽ കഠിനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.