Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകപ്പിന്​ ആതിഥേയത്വം...

ലോകപ്പിന്​ ആതിഥേയത്വം വഹിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് സൗദി​

text_fields
bookmark_border
world cup 097986
cancel

ജിദ്ദ: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് സൗദി അറേബ്യ. ഇതിനാവശ്യമായ ബിഡ് സമർപ്പിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രാലയം ട്വീറ്റ് ചെയ്തു. 'വിഷൻ 2030'-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ലോക കായിക മത്സരങ്ങൾക്ക്​ ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് എല്ലായ്പ്പോഴും താൽപ്പര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

2030-ലെ ലോകകപ്പ് സംഘടിപ്പിക്കുന്നത് സൗദി കൂടി ചേർന്നാണെന്ന മാധ്യമ വാർത്തകൾ സൗദി കായിക മന്ത്രി നിഷേധിച്ചിരുന്നു. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തന്റെ രാജ്യത്തിന് ഇപ്പോൾ ഒരു ഓഫറും ലഭിച്ചില്ലെന്ന് മന്ത്രി​ വ്യക്തമാക്കുകയും ചെയ്തിരുന്നു. വീണ്ടും സമൂഹമാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിച്ചതോടെയാണ് ദിവസങ്ങൾക്ക്​ ശേഷം​ ടൂറിസം മന്ത്രാലയം പ്രസ്​താവന ഇറക്കിയത്​.

2027-ലെ പുരുഷ, 2025-ലെ വനിതാ ഏഷ്യൻ കപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാണ്​ സൗദി അറേബ്യ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്​ ഒരു ടെലിവിഷന്​ നൽകിയ പ്രസ്താവനയിൽ കായിക മന്ത്രി വ്യക്തമാക്കിയിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupWorld Cup 2030Saudi Arabia
News Summary - Saudi Arabia has not applied to host the World Cup
Next Story