ഷെസ്നി, ബാറിന് കീഴിലെ പോളിഷ് വൻമതിൽ
text_fieldsദോഹ: ലോകകപ്പിൽ 'ഏറ്റവും മികച്ചതിനെ' നേരിടാൻ ആഗ്രഹമുണ്ടെനിക്ക്. സൗദി അറേബ്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി തടഞ്ഞിട്ട് പോളണ്ട് ടീമിനെ വിജയവഴിയിലെത്തിച്ച പോളണ്ട് ഗോൾകീപ്പർ വോയ്സിഷ് ഷെസ്നി മത്സരശേഷം പറഞ്ഞ വാക്കുകളാണിവ. തൻെറ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് ലയണൽ മെസ്സിയെന്ന ഫുട്ബോൾ ഇതിഹാസത്തിെൻറ പെനാൽറ്റി കിക്ക് തടഞ്ഞ് വീണ്ടും വാർത്തകളിലിടം നേടിയിരിക്കുകയാണ് പോളണ്ട് ഗോൾകീപ്പർ.
ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് ഈ ആറടി അഞ്ചിഞ്ചുകാരൻ ഇന്നലെ സ്വപ്രയത്നത്താൽ നിഷ്പ്രഭമാക്കിക്കളഞ്ഞത്. മത്സരത്തിൽ അർജൻറീനക്കെതിരെ പരാജയപ്പെട്ടെങ്കിലും അവസാന 16ലെത്തിയ പോളണ്ടിെൻറ പ്രതീക്ഷകൾക്ക് താൻ എത്രത്തോളം നിർണായകമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 2017 മുതൽ യുവൻറസിനായി വല കാക്കുന്ന ഷെസ്നി.
2002ൽ ഒരു ലോകകപ്പിൽ രണ്ട് പെനാൽറ്റി സേവ് ചെയ്ത അമേരിക്കയുടെ ബ്രാഡ് ഫ്രീഡലിന് ശേഷം ഒരു ടൂർണമെൻറിൽ രണ്ട് പെനാൽറ്റി സേവ് ചെയ്യുന്ന ആദ്യ താരമെന്ന ഖ്യാതിയും ഷെസ്നിയെ തേടിയെത്തി. 1974ൽ സ്വന്തം നാട്ടുകാരനായ യാൻ ടോമസെവ്സ്കിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം.
പെനാൽറ്റി കില്ലർ
2009ൽ സീനിയർ ക്ലബിൽ അരങ്ങേറ്റം കുറിച്ച ഷെസ്നി െബ്രൻറ്ഫോർഡ്, ആഴ്സനൽ, എ.എസ് റോമ, യുവൻറസ് എന്നീ ടീമുകൾക്കായി ഗ്ലൗസ് അണിഞ്ഞിട്ടുണ്ട്. നിലവിൽ യുവൻറസിനായി തകർപ്പൻ പ്രകടനം നടത്തുന്ന 32കാരൻ തൻെറ കരിയറിൽ 26 പെനാൽറ്റികളാണ് തടഞ്ഞ് നിർത്തിയത്.
2006ൽ ആഴ്സനിലെത്തിയ ഷെസ്നി െബ്രൻറ്ഫോർഡിൽ ലോണിൽ കളിക്കുകയും ഒരുവർഷത്തിന് ശേഷം കാപിറ്റൽ ക്ലബിൽ തിരിച്ചെത്തി ആഴ്സനലിനൊപ്പം എഫ്.എ കപ്പ് ചാമ്പ്യനാകുകയും ചെയ്തു. 2013-2014 സീസണിൽ പീറ്റർ ചെക്കിനൊപ്പം മികച്ച പ്രീമിയർ ലീഗ് ഗോൾക്കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ ബഹുമതിയും താരത്തെ തേടിയെത്തി.
പിന്നീട് രണ്ട് സീസണുകളിൽ റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയും താരത്തിെൻറ പ്രകടനമികവിൽ 2017 മുതൽ യുവൻറസിൽ ചേരുകയും ചെയ്തു. 2019ൽ 'യാഷിൻ േട്രാഫി'ക്ക് നാമനിദേശം ചെയ്യപ്പെട്ട ഷെസ്നി, അതേ വർഷം സിരി എയിലെ മികച്ച ഗോൾകീപ്പർ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തിൽ പോളണ്ടിനായി 60ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യൂറോ 2012, യൂറോ 2016, 2018 ഫിഫ ലോകകപ്പ്, 2020 യൂറോ, 2022 ലോകകപ്പ് തുടങ്ങിയ പ്രധാന ചാമ്പ്യൻഷിപ്പുകളിൽ പോളണ്ടിനായി വലകാക്കുകയും ചെയ്തു.
ആറടി അഞ്ചിഞ്ച് ഉയരമുള്ള അദ്ദേഹത്തിെൻറ ഉയരം കൂടിയ െഫ്രയിമും ലോംഗ് റീച്ചും അതോടൊപ്പം ലൈനിൽ മിന്നിമറിഞ്ഞ് ഇരുവശത്തേക്കും വേഗത്തിൽ ഡൈവ് ചെയ്യാനുള്ള കഴിവും ഏറ്റവും പരിചയ സമ്പന്നനായ പെനാൽറ്റി ടേക്കറെ പോലും കിക്കെടുക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ചിന്തിക്കാൻ േപ്രരിപ്പിക്കുന്ന ഘടകങ്ങളാണ്.
പെനാൽറ്റി തടഞ്ഞാൽ റീബൗണ്ടിൽ സ്കോർ ചെയ്യുന്നത് തടയുന്നതിൽ പലരും പരാജയപ്പെടുമ്പോൾ ഷെസ്നി അക്കാര്യത്തിലും മിടുക്കനാണ്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സാലിം അൽ ദോസരിയുടെ കിക്ക് തടഞ്ഞ ഷെസ്നി, റീബൗണ്ടിനായി ഓടിയെത്തിയ മുഹമ്മദ് അൽ െബ്രയ്കിെൻറ ശ്രമത്തെയും വിഫലമാക്കിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ സീസണിൽ ഒക്ടോബറിനും മാർച്ചിനുമിടയിൽ യുവെൻറസിനായി തുടർച്ചയായി മൂന്ന് പെനാൽറ്റികളാണ് ഷെസ്നി തടുത്തിട്ടത്. ഇതിൽ രണ്ടെണ്ണം തൻെറ മുൻ തട്ടകമായ റോമക്കെതിരായിരുന്നു. ഷെസ്നിയുടെ പ്രകടനമികവിൽ മാത്രമായി ഈ മൂന്ന് മത്സരങ്ങളും യുവെ വിജയം വരിച്ചു.
മെസ്സിയെ പഠിച്ചിറങ്ങിയ ഷെസ്നി
ബുധനാഴ്ച രാത്രിയിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ അർജൻറീനക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സംബന്ധിച്ച് സംശയങ്ങൾ ഏറെയായിരുന്നു. േക്രാസ് വൈഡ്് ഹെഡ് ചെയ്തതിന് ശേഷം ഷെസ്നിയുടെ കൈ ലയണൽ മെസ്സിയുടെ മുഖത്ത് തട്ടിയുരുമ്മി. വീഡിയോ പരിശോധിച്ച ശേഷമായിരുന്നു അത് ഫൗളായി നിർണയിച്ചതും പെനാൽറ്റി വിധിച്ചതും.
'എെൻറ അഭിപ്രായത്തിൽ അത് പെനാൽറ്റിയല്ല. എന്നാൽ കൈ മുഖത്ത് സ്പർശിച്ചിട്ടുണ്ടെന്ന് ഞാൻ റഫറിയോട് പറഞ്ഞിരുന്നു' -മത്സരശേഷം ഷെസ്നി ടി.വി.പി സ്പോർട്ടിനോട് പറഞ്ഞത് ഇങ്ങനെ.
മെസ്സിയുടെ പെനാൽറ്റി ഷോട്ടുകളെ ഏറെ പഠിക്കുകയും പരിശീലിക്കുകയും ചെയ്തതായി ഷെസ്നി പറയുന്നു. 'ചില പെനാൽറ്റികളിൽ ലിയോ ഗോൾകീപ്പറെ നോക്കാറുണ്ട്. ചിലത് ശക്തമായി അടിക്കുന്നു. ശക്തമായി അടിക്കുകയാണെങ്കിൽ അത് ഇടത് വശത്തേക്കായിരിക്കുമെന്നത് എനിക്കറിയാമായിരുന്നു. അത് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു ഞാൻ ആ ഭാഗത്തേക്ക് ഡൈവ് ചെയ്തതും അതിനെ തടഞ്ഞതും' -ഷെസ്നി പറഞ്ഞു.
പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ പോളണ്ട് പോരനിറങ്ങുമ്പോൾ ഫ്രഞ്ച് ആക്രമണങ്ങളെ അവയുടെ അവസാന ഘട്ടത്തിൽ മുനയൊടിക്കാൻ കഴിയുന്ന താരമെന്ന നിലയിൽ ഷെസ്നിയിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 36 വർഷങ്ങൾക്ക് ശേഷമാണ് ലെവൻഡോവ്സ്കിയും മിലിക്കും ഷെസ്നിയുമടങ്ങുന്ന പോളണ്ട് ലോകകപ്പിെൻറ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.