ടീം സമ്മർദ്ദങ്ങളിൽ നിന്നെല്ലാം മുക്തർ -സാഞ്ചസ്
text_fieldsദോഹ: ഇക്വഡോറിനേറ്റ ആദ്യ മത്സരത്തിെൻറ പരാജയഭാരത്തിൽ നിന്നും ഖത്തർ ടീം മുക്തരാണെന്ന് പരിശീലകൻ ഫെലിക്സ് സാഞ്ചസ് പറഞ്ഞു. പരാജയത്തെ തുടർന്നുണ്ടായ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. മുന്നിലുള്ള മത്സരമാണ് ലക്ഷ്യം - സാഞ്ചസ് കൂട്ടിച്ചേർത്തു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാധാരണ പറയാറുള്ളത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്, തെറ്റുകളിൽ നിന്നെല്ലാം പാഠങ്ങൾ പഠിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിെൻറ സമ്മർദ്ദങ്ങളിൽ നിന്നെല്ലാം ഞങ്ങൾ സ്വതന്ത്രരാണ്. സ്വതസിദ്ധമായ മത്സരം കളിക്കാൻ ഞങ്ങൾ സജ്ജമാണ്. സെനഗലുമായി മത്സരിക്കാൻ ഞങ്ങൾക്ക് സാധിക്കും. മറ്റു ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും' -സാഞ്ചസ് വ്യക്തമാക്കി.
മികച്ച ടീമിനെയാണ് ഞങ്ങൾ നേരിടാനിരിക്കുന്നത്. എന്ത് സംഭവിക്കുന്നുവെന്ന് കാത്തിരിക്കാം. ഇത് ഫുട്ബോൾ മത്സരമാണ്. നിരവധി വ്യത്യസ്ത ഘടകങ്ങൾ ഉണ്ടാകും. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ പ്രകടനം തന്നെയാണ് -അദ്ദേഹം പറഞ്ഞു. എല്ലാ വിമർശനങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി, ടീമിലും മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പുറത്ത് നിന്നുള്ള ശബ്ദങ്ങളെ കാര്യമാക്കുന്നില്ല. അവ ഞങ്ങളെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കുകയില്ല -സാഞ്ചസ് പറഞ്ഞു.
ഖത്തർ പരിശീലകനോടൊപ്പം പ്രതിരോധനിരയിലെ ഇസ്മാഈൽ മുഹമ്മദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.