സ്റ്റേഡിയങ്ങളിലേക്ക് എക്സ്പ്രസ് വേഗം
text_fieldsദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ടൂർണമെൻറ് എന്ന വിശേഷണത്തെ അന്വർത്ഥമാക്കുന്നത് സ്റ്റേഡിയങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്കുള്ള സ്റ്റേഡിയം എക്സ്പ്രസ് ബസുകൾ.
ഒരേ ദിവസം തന്നെ ഈ എക്സ്പ്രസ് ബസുകൾ വഴി രണ്ട് മുതൽ മൂന്ന് വരെ മത്സരങ്ങൾ സ്റ്റേഡിയങ്ങളിലെത്തി കളി കണ്ട ആരാധകർ നിരവധിയാണ്. മെേട്രാ വഴി സ്റ്റേഡിയങ്ങളിലെത്താൻ അധിക സമയമെടുക്കുന്നുവെന്നതാണ് അധികമാളുകളെയും സ്റ്റേഡിയം എക്സ്പ്രസ് ബസുകൾ തെരഞ്ഞെടുക്കാൻ േപ്രരിപ്പിക്കുന്നത്.
ഒരു ദിവസം നാല് മത്സരങ്ങൾ വരെ നടന്ന ഗ്രൂപ്പ് ഘട്ടം സമാപിച്ച് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമായപ്പോഴും ദിവസം രണ്ട് ടിക്കറ്റെടുത്തവർക്ക് സ്റ്റേഡിയങ്ങളിലെത്താൻ പ്രയാസമില്ല.
അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ നടന്ന വെള്ളായാഴ്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ ഘാന-ഉറുഗ്വായ് മത്സരം കഴിഞ്ഞ് ലുസൈൽ സ്റ്റേഡിയത്തിലേക്ക് ബ്രസീൽ-കാമറൂൺ മത്സരം കാണാൻ നിരവധി പേരാണ് ടിക്കറ്റെടുത്തിരുന്നത്. സ്റ്റേഡിയങ്ങൾ തമ്മിലുള്ള വലിയ ദൂരത്തിൽ രണ്ടാമതാണ് അൽ ജനൂബ്-ലുസൈൽ സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരം.
എട്ട് മണിക്ക് സമാപിച്ച് ബസ് ബേയിലെത്തി ലുസൈൽ സ്റ്റേഡിയത്തിലേക്കുള്ള ബസ് കയറിയാൽ കൃത്യം ഒരു മണിക്കൂർ കൊണ്ട് ലുസൈലിലെത്താം. ഇങ്ങനെ അൽ ജനൂബിൽ നിന്ന് ലുസൈലിലേക്ക് ബസ് കയറിയവരും സ്റ്റേഡിയം 974ലേക്ക് ബസ് കയറിയവരും നിരവധിയാണ്.
ശനിയാഴ്ച ആരംഭിച്ച പ്രീ ക്വാർട്ടർ മത്സരങ്ങൾക്കായി ദിവസം രണ്ട് ടിക്കറ്റുകൾ വീതം ലഭിച്ചവർക്കും ഒരേ ദിവസം രണ്ട് മത്സരങ്ങൾ എങ്ങനെ കാണുമെന്നതിൽ ആശങ്കകളില്ലാത്തതിന് കാരണം ഈ ബസ് സർവീസുകളാണ്. ആയിരക്കണക്കിനാളുകളാണ് ദിവസേന ഈ ഷട്ടിൽ സർവീസുകൾ ഉപയോഗപ്പെടുത്തുന്നത്.
സ്റ്റേഡിയങ്ങൾക്ക് പുറമേ, ഫാൻ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള പ്രധാന ആഘോഷ കേന്ദ്രങ്ങളിൽ നിന്നും ആരാധകരുടെ താമസ കേന്ദ്രങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്കും തിരിച്ചും എക്സ്പ്രസ് ബസുകൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേഡിയം എക്സ്പ്രസ് ബസുകൾക്കായി വലിയൊരു നിര ബസുകൾ തന്നെ സർവീസ് നടത്തുന്നതിനാൽ കാത്തിരിപ്പ് സമയം കുറയുന്നതും, സൗജന്യമായി അതിവേഗ ഇൻറർനെറ്റ് സേവനം ലഭ്യമായതുമെല്ലാം ആരാധകരെ ഷട്ടിൽ ബസുകളിലേക്കാകർഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്റ്റേഡിയം എക്സ്പ്രസ് ബസ് സർവീസ് സുഗമമാക്കുന്നതിെൻറ ഭാഗമായി ലോകകപ്പിനും മാസങ്ങൾക്ക് മുമ്പ് തന്നെ ഈ റൂട്ടുകളിൽ ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.