കളികാണാനിറങ്ങും മുമ്പ് ഒരു നിമിഷം
text_fieldsദോഹ: ആവേശപ്പോരാട്ടത്തിന് പന്തുരുളാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. മാച്ച് ടിക്കറ്റെടുത്ത് സ്റ്റേഡിയങ്ങളിലേക്ക് പോകാൻ ആരാധകരെല്ലാം സജ്ജമായിക്കഴിഞ്ഞു. സുഹൃത്തുക്കൾക്കൊപ്പവും കുടുംബസമേതവുമെല്ലാം മാച്ച് ടിക്കറ്റ് സ്വന്തമാക്കിയവർ സ്റ്റേഡിയങ്ങളിലേക്ക് പുറപ്പെടുംമുമ്പ് നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. ലക്ഷത്തോളം കാണികൾ പല വേദികളിലേക്കും ഫാൻ സോണുകളിലേക്കുമായി പുറത്തിറങ്ങുേമ്പാൾ യാത്ര സുഗമമാക്കാൻ പ്ലാനിങ്ങും നല്ലതാണ്.
മെട്രോയിൽ തിരക്കേറും
മത്സര ദിവസങ്ങളിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വർധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മത്സരദിവസങ്ങളിൽ മെട്രോ സ്റ്റേഷനുകൾക്ക് പുറത്ത് ആരാധകരുടെ നീണ്ട നിര പ്രതീക്ഷിക്കുന്നുണ്ട്. മെട്രോ യാത്ര തിരഞ്ഞെടുക്കുന്നവർ തങ്ങളുടെ യാത്ര പൂർത്തിയാക്കുന്നതിന് മതിയായ സമയം കണ്ടെത്തുകയും യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുകയും വേണം. വെള്ളി ദിവസങ്ങളിലൊഴികെ ടൂർണമെൻറിലുടനീളം എല്ലാ ദിവസം രാവിലെ ആറിന് ആരംഭിച്ച് പിറ്റേന്ന് പുലർച്ച മൂന്നുവരെ മെട്രോ സർവിസ് പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതിനാണ് സർവിസ് ആരംഭിക്കുക. ദോഹ മെട്രോ സർവിസ് സംബന്ധിച്ച് വിശദവിവരങ്ങൾക്ക് https://www.qatar2022.qa/en/gettingaround/publictransport/metro സന്ദർശിക്കുക.
മറക്കരുത്, സ്റ്റേഡിയങ്ങളിലേക്ക് ബസ് സർവിസുണ്ട്
മത്സര ദിവസങ്ങളിൽ സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സർവിസിന് പുറമേ, ബസ് സർവിസുകളും പ്രവർത്തിക്കും. സെൻട്രൽ ദോഹ ബസ് ഹബുകളിൽ നിന്നും പ്രധാന താമസസ്ഥലങ്ങളിൽനിന്നും സ്റ്റേഡിയം എക്സ്പ്രസ് ബസ് സർവിസുകൾ ലഭ്യമാകും. മത്സരവേദികളിലേക്കും തിരിച്ചും വേഗത്തിലെത്തുന്നതിന് ഈ സർവിസുകൾ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ, ബസ് സർവിസുകൾ ആരാധകരെ വഹിക്കുന്ന തിരക്കിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കൂടെ ലഗേജുകൾ ഉള്ള ആളുകൾ ഈ സമയം ടാക്സികളോ റൈഡ് ഷെയർ ഒപ്ഷനുകളോ തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ലഗേജുമായി മെട്രോയിലേക്ക് പ്രവേശിക്കാൻ നിങ്ങളെ അനുവദിച്ചെന്നും വരില്ലെന്നും അതിനാൽ സ്വന്തം ആവശ്യങ്ങൾക്കായി പൊതുഗതാഗതത്തെ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണമെന്നും അധികൃതർ അറിയിക്കുന്നു.
സ്വന്തം കാറുകൾ ഉപയോഗിക്കുക
ഖത്തറിൽ താമസിക്കുന്നവരും കാർ സൗകര്യമുള്ളവരും മത്സരങ്ങൾ കാണുന്നതിനായി പൊതുഗതാഗതം ഉപയോഗിക്കുന്നതിനു പകരം സ്വയം ൈഡ്രവ് ചെയ്താണ് എത്തേണ്ടതെന്ന് അധികൃതർ അഭ്യർഥിച്ചു. സ്റ്റേഡിയങ്ങളിലേക്ക് നടക്കാവുന്ന ദൂരത്തിൽ ധാരാളം സൗജന്യ പാർക്കിങ് സൗകര്യങ്ങൾ സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്. ദോഹ മെട്രോയിലും മറ്റു പൊതുഗതാഗത സൗകര്യങ്ങളിലും സന്ദർശകരെ കൂടുതൽ ഉൾക്കൊള്ളിക്കുന്നതിന് ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദേശവാസികളെ ൈഡ്രവ് ചെയ്യാൻ േപ്രാത്സാഹിപ്പിക്കുന്നത്.
സ്റ്റേഡിയങ്ങളിലേക്ക് എത്തുന്നതിന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് https://www.qatar2022.qa/en/gettingaround/gettingtostadiums എന്ന ലിങ്ക് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.