തുടർച്ചയായ നാലാം ലോകകപ്പ് കളിക്കാൻ സുവാരസും കവാനിയും; ഉറുഗ്വായ് ടീമായി
text_fieldsമൊണ്ടേവിഡിയോ: ലോകകപ്പിനുള്ള 26 അംഗ ഉറുഗ്വായ് ടീമിനെ പ്രഖ്യാപിച്ചു. തുടർച്ചയായ നാലാം ലോകകപ്പ് കളിക്കാൻ ലൂയിസ് സുവാരസും എഡിൻസൺ കവാനിയും എത്തുന്നു എന്നതാണ് സവിശേഷത. ഫ്രെഡറികോ വെൽവെർഡെ ഉൾപെടെ ഇളമുറക്കാർക്കു കൂടി പ്രാതിനിധ്യം നൽകിയാണ് ഡീഗോ അലോൺസോ ടീമിനെ തെരഞ്ഞെടുത്തത്.
പ്രായം 35ലെത്തിയ സുവാരസിനും കവാനിക്കും ഇത് അവസാനത്തെ ലോകകപ്പ് കൂടിയാകുമെന്നാണ് കരുതുന്നത്. ഗോൾകീപർ ഫെർണാണ്ടോ മുസ്‍ലേര, പ്രതിരോധത്തിലെ ഡീഗോ ഗോർഡിൻ, മാർടിൻ കാസെറസ് എന്നിവരും വെറ്ററൻ താരങ്ങളാണ്.
ടീം: ഗോൾകീപർമാർ: മുസ്‍ലേര (ഗളത്സരായ്), സെർജിയോ റോച്ചറ്റ് (നാക്ലോണൽ), സെബാസ്റ്റ്യൻ സോസ (ഇൻഡിപെൻഡൻസ്).
ഡിഫൻഡർമാർ: ഗോഡിൻ, ഹോസെ മരിയ ജിമെനെസ് (അറ്റ്ലറ്റികോ മഡ്രിഡ്), സെബാസ്റ്റ്യൻ കോടെസ് (സ്‍പോർടിങ് ലിസ്ബൻ), കാസറസ്, റൊണാൾഡ് അറോയോ (ബാഴ്സലോണ), മത്യാസ് വിന (റോമ), മത്യാസ് ഒളിവേര (നാപോളി), ഗിലർമോ വരേല (ഫ്ലാമിൻഗോ), ഹോസെ ലൂയിസ് റോഡ്രിഗസ് (നാസിയോനെൽ).
മിഡ്ഫീൽഡർമാർ: മത്യാസ് വെസിനോ (ലാസിയോ), റോഡ്രിഗോ ബെന്റൻകർ (ടോട്ടൻഹാം), ഫെഡറികോ വൽവെർഡെ (റയൽ), ലുകാസ് ടൊറേര (ഗളറ്റ്സരായ്), മാൻഡൽ ഉഗറി (സ്‍പോർടിങ്), ഫകുൻഡോ പെലിസ്റ്ററി (യുനൈറ്റഡ്), നികൊളാസ് ഡി ലാ ക്രൂസ് (റിവർേപ്ലറ്റ്), ജോർജിയൻ ഡി അരസകീറ്റ (ഫ്ലാമിൻഗോ), അഗസ്റ്റിൻ കനോബിയോ (അറ്റ്ലറ്റികോ പരനേൻസ്), ഫകുൻഡോ ടോറസ് (ഒർലാൻഡോ സിറ്റി).
ഫോർവേഡ്: ഡാർവിൻ നൂനസ് (ലിവർപൂൾ), ലൂയിസ് സുവാരസ് (നാസിയോനൽ), കവാനി (വലൻസിയ), മാക്സിമിലിയാനോ ഗോമസ് (ട്രാബ്സോൻസ്‍പർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.