ഉസൈൻ ബോൾട്ടും അൽഫോൺസോ ഡേവീസും
text_fieldsദോഹ: ഫുട്ബാളറായിരുന്നില്ലെങ്കിൽ അൽഫോൺസോ ഡേവിസ് എന്ന കാനഡയുടെ ഇടതു വിങ്ങിലെ ചാട്ടുളിയെ ലോകം എങ്ങിനെ അറിയുമായിരിക്കും. സംശയമൊന്നുമില്ല, സ്പ്രിൻറ് ട്രാക്കിലെ ഇതിഹാസം ബെൻജോൺസണിൻെറയും ആരോൺ ബ്രൗണിൻെറയും നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ ആന്ദ്രെ ഡി ഗ്രാസിൻെറയും നാട്ടിൽ നിന്നും വരുന്നവർ ലോകമറിയുന്നു നൂറ് മീറ്റർ ഓട്ടക്കാരനായി മാറുമായിരുന്നു.
ജർമൻ ബുണ്ടസ് ലിഗയിൽ ബയേൺ മ്യുണിക് യൂത്ത് ടീമിലൂടെയെത്തി, നിലവിൽ ബയേണിൻെറ വിങ്ങളിലെ വജ്രായുധമായി മാറിയ അൽഫോൺസോ ഡേവീസിനെ ആരാധകർ ഇഷ്ടപ്പെടുന്നത് പന്തിനേക്കാൾ വേഗത്തിൽ ഓടിയെത്തുന്ന മികവ് കൊണ്ട് കൂടിയാണ്.
ഉസൈൻ ബോൾട്ടും യൊഹാൻ െബ്ലയ്കും ഉൾപ്പെടെയുള്ള സ്പ്രിൻറർമാർ സ്റ്റാർട്ടിങ് വെടിമുഴക്കത്തിനു പിന്നാലെ ലക്ഷ്യത്തിലേക്ക് കുതിച്ച് പായുകയാണെങ്കിൽ, കാലിൽ ഒരു പന്തും കുരുക്കിയാണ് ഡേവീസിൻെറ കുതിപ്പ്. പന്തിൻെറ വേഗത്തെ പോലും തോൽപിച്ച് പായുേമ്പാൾ ഒരു ഒളിമ്പിക് ട്രാക്കിലാണോയെന്നും അതിശയിച്ചേക്കാം.
ഖത്തർ ലോകകപ്പിൽ കാനഡയുടെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനെതിരെയും കണ്ടു അൽഫോൺസോ വിങ്ങിലൂടെ കുതിച്ചുപായുന്ന കാഴ്ചകൾ. മത്സരത്തിനിടയിൽ മണിക്കൂറിൽ 35.3കിലോമീറ്ററായിരുന്നു ഒരു ഘട്ടത്തിൽ താരം കൈവരിച്ച വേഗം.
36.5 കി.മീ/ഹവർ
കളത്തിലെ വേഗത്തിന് ഒരു റെക്കോഡും അൽഫോൺസോ ഡേവിസിൻെറ പേരിലുണ്ട്. 2020 സീസൺ ജർമൻ ബുണ്ടസ് ലിഗയിൽ വെർഡർ ബ്രമനെതിരായ മത്സരത്തിനിടെ മണിക്കൂറിൽ 36.5 കിലോമീറ്റർ വേഗമായിരുന്നു താരം കൈവരിച്ചത്.
ഓടാനിറങ്ങാത്ത ഡേവിസ്
വലിയ ഓട്ടക്കാരനായിരുന്നെങ്കിലും സ്കൂൾ പഠന കാലത്ത് അൽഫോൺസോ ഡേവീസ് മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്ന് കൂട്ടുകാരനും സ്കൂൾ സഹപാഠിയുമായ ഹാമിസ് പറയുന്നു. 'കുഞ്ഞു നാളിലേ അവൻ സ്വാഭാവിക അത്ലറ്റായിരുന്നു. ഫുട്ബാൾ മാത്രമായിരുന്നു താൽപര്യം. എന്നാൽ, 2012-14 കാലയളവിൽ ഓട്ടമത്സരങ്ങളിലൊന്നും പങ്കടുത്തിരുന്നില്ല' -ഹാമിസ് പറയുന്നു.
ഓട്ടം ഷെല്ലിയെപോലെ
സ്റ്റാർട്ടിങ് ഫയറിനു പിന്നാലെ ആദ്യ രണ്ട് സ്റ്റെപ്പിൽ ടോപ് സ്പീഡിലേക്ക് കുതിക്കുന്ന ഒളിമ്പിക്സ് ചാമ്പ്യൻ ഷെല്ലി ആൻ ഫ്രേസറിനെ പോലെയാണ് ഡേവീസുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കാലിൽ പന്ത് കൊരുത്താൽ ആദ്യ രണ്ട് ചുവടിൽ ഡേവീസ് മുഴുവൻ സ്പീഡും ആവാഹിക്കും. നിമിഷ വേഗത്തിൽ താരം കുതിക്കുന്നതോടെ സഹതാരങ്ങൾ നൽകുന്ന ക്രോസിലേക്ക് അതിവേഗത്തിൽ ഓടിയടുക്കാൻ കഴിയുന്നു.
ഡേവീസിൻെറ സ്പ്രിൻറിങ് ശൈലി ഉസൈൻ ബോൾട്ട്, ആന്ദ്രെ ഡി ഗ്രാസ് എന്നിവരിൽ നിന്നും വ്യത്യസ്തമാണെന്നാണ് നിരീക്ഷണം. ബോൾട്ടും ഡി ഗ്രാസും 100 മീറ്റർ പോലുള്ള നേർരേഖയിലുള്ള സ്പ്രിൻറിങ് ഇനങ്ങൾക്ക് അനുയോജ്യമാണ്, എന്നാൽ ഒരു സോക്കർ ഫീൽഡിൽ എത്താൻ പ്രയാസമാണ്.
കരിയർ-
ദേശീയ ടീം:കാനഡ അണ്ടർ 17 (2016)
അണ്ടർ 20 (2016)
കാനഡ സീനിയർ ടീം (2017 മുതൽ)
ക്ലബ്
വൈറ്റ് കാപ്സ് (2016)
വാൻകൂവർ (2016-18)
ബയേൺ മ്യൂണിക് ii (2018-19)
ബയേൺ മ്യൂണിക് (2019-)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.