അർജന്റീനയെയും ബ്രസീലിനെയും 'ട്രോളി' വാൻ ഗാൽ
text_fieldsദോഹ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചതിനു പിന്നാലെ എതിരാളികളായ അർജന്റീനയെയും ലോക ഒന്നാം നമ്പറുകാരായ ബ്രസീലിനെയും 'ട്രോളി' നെതർലൻഡ്സ് കോച്ച് ലൂയി വാൻ ഗാൽ. കളിയിൽ തുറന്നടിച്ച് സംസാരിക്കുന്നതിന് പേരുകേട്ട വാൻ ഗാൽ, ലോകകപ്പ് ഫേവറിറ്റുകളെന്ന നിലയിലുള്ള അർജന്റീന, ബ്രസീൽ ടീമുകളുടെ പരിവേഷത്തെയും ചോദ്യം ചെയ്യുന്നു.
വെള്ളിയാഴ്ച തങ്ങളെ നേരിടാനിറങ്ങുന്ന അർജന്റീനാ ടീമിന്റെ നായകൻ ലയണൽ മെസ്സിയെ വാൻ ഗാൽ പ്രകീർത്തിക്കുന്നു. 'തീർച്ചയായും ലോകത്തെ ഏറ്റവും അപകടകാരിയായ കളിക്കാരനാണ് മെസ്സി. അവസരങ്ങളേറെ തുറന്നെടുക്കാനും സ്വന്തമായി ഗോളുകൾ നേടാനും കഴിയുന്ന താരം. എന്നാൽ, പന്തിന്റെ നിയന്ത്രണം അയാളിലല്ലാതിരിക്കുമ്പോൾ എതിർ ടീമിന് കളിക്കാൻ അവസരം തുറന്നുകിട്ടുന്നു. അതിലാണ് തങ്ങളുടെ സാധ്യതകളെന്നും വാൻ ഗാൽ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയക്കെതിരെ ബ്രസീലിന്റെ പ്രകടനത്തെ എല്ലാവരും പുകഴ്ത്തുമ്പോൾ വാൻ ഗാലിന് അങ്ങനെയൊരു അഭിപ്രായമില്ല. 'ആ കളി ഞാൻ കണ്ടിരുന്നു. ബ്രസീൽ വെറുമൊരു കൗണ്ടർ ടീം മാത്രമാണ്. ഡച്ചു മാധ്യമങ്ങളും അവരെ പുകഴ്ത്തുന്നതു കണ്ടു. എന്നാൽ, കളിയിൽ ദക്ഷിണ കൊറിയയാണ് ആക്രമിച്ചു കളിച്ചത്. അവസരങ്ങൾക്ക് കാത്തുനിന്ന് പ്രത്യാക്രമണം നടത്തിയ കൗണ്ടർ ടീം മാത്രമായിരുന്നു ബ്രസീൽ.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.