വിനിഷ്യസ് ടിറ്റെയുടെ വജ്രായുധം
text_fieldsദോഹ: ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുമ്പോഴും നെയ്മറുടെ അഭാവത്തിൽ ബ്രസീലിന് പ്രതീക്ഷകൾ നൽകിയ താരമായിരുന്നു വിനിഷ്യസ് ജൂനിയർ. സൂപ്പർ താരം നെയ്മറിെൻറ അഭാവത്തിൽ കോച്ച് ടിറ്റെക്ക് ആശ്വാസം നൽകുന്നതും വിനിഷ്യസിെൻറ പ്രകടനമാണ്.
22കാരനായ വിനിഷ്യസ് ജൂനിയർ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. സ്വിറ്റ്സർലണ്ടിനെതിരായ ബ്രസീലിെൻറ വിജയത്തിലേക്കുള്ള ബിൽഡ് അപ്പിൽ നിർണായക സാന്നിധ്യമായിരുന്നു ഈ റയൽ മാഡ്രിഡ് താരം. ഏക ഗോൾ നേടിയ കാസെമീറോക്ക് സ്കോർ ചെയ്യാൻ ബോക്സിൽ അവസരം നൽകിയതും വിനിഷ്യസ് ആയിരുന്നു.
കരുത്തരും സംഘടിതരുമായിരുന്ന സ്വിറ്റ്സർലണ്ടിനെതിരായ മത്സരം ബ്രസീലിനെ സംബന്ധിച്ച് കഠിനമായിരുന്നു. മത്സരത്തിെൻറ ആദ്യപകുതി വിരസമായ സമനിലയോടെ അവസാനിച്ചപ്പോൾ, രണ്ടാം പകുതിയിലായിരുന്നു വിധിനിർണയിച്ച ഗോളിലേക്ക് വിനിഷ്യസ് വഴിയൊരുക്കിയത്.
സെർബിയക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചെങ്കിലും സുപ്രധാനതാരമായ നെയ്മർ കണങ്കാലിന് പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായി. എന്നാൽ നെയ്മറിന് പകരക്കാരനായി അവതരിപ്പിക്കാൻ കോച്ച് ടിറ്റെ കണ്ടെത്തിയ താരമായിരുന്നു വിനിഷ്യസ്.
സെർബിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സ്വിറ്റ്സർലണ്ടിനെതിരെ വിനിഷ്യസ് അൽപം പിറകിലായി. അതോടൊപ്പം സ്വിസ് പടക്കെതിരെ ഫ്രഡ്, കാെസമീറോ എന്നിവർക്കൊപ്പം മധ്യനിരയെ ശക്തിപ്പെടുത്താൻ ടിറ്റെ തെരഞ്ഞെടുത്തത് വിനിയെയായിരുന്നു.
എന്നാൽ നെയ്മറെ പോലെ കഴിവുറ്റതും ജെറ്റ് ഹീൽ ഉള്ളതുമായ ഒരു കളിക്കാരനെ മാറ്റി രണ്ട് സ്ലോ മിഡ്ഫീൽഡർമാരെ കൊണ്ടുവരുന്നത് നല്ലതല്ലെന്ന് ടിറ്റെ മനസ്സിലാക്കുകയും ഇടവേളക്ക് ശേഷം റോഡ്രിഗോയെ ബെഞ്ചിൽ നിന്ന് ഇറക്കുകയും ചെയ്തു. അതോടൊയാണ് ബ്രസീലിെൻറ ആക്രമണ നിരക്ക് ശക്തി തിരിച്ച് കിട്ടിയത്.
റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിക്കുന്ന റോഡ്രിഗോക്കൊപ്പം കൂടിയ വിനിഷ്യസ് സ്വിസ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച് കൊണ്ടിരുന്നു. ഈ നീക്കത്തിൽ നിന്നാണ് കാെസമിറോക്ക് പന്ത് നൽകിയ റോഡ്രിഗോക്ക് വിനിഷ്യസ് സുന്ദരമായി പന്തെത്തിച്ച് നൽകിയത്. 2022ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ ഗോൾ സ്കോർ ചെയ്ത് റിയൽ മാഡ്രിഡിനെ ചാമ്പ്യന്മാരാക്കിയ വിനിഷ്യസ് ആ സീസണിലെ റിയൽ മാഡ്രിഡിലെ പ്രധാന താരം കൂടിയായിരുന്നു.
കഴിഞ്ഞ മാസം നടന്ന ബാലൺ ഡിയോറിൽ എട്ടാം സ്ഥാനത്തും ഈ 22കാരൻ എത്തി. മാഡ്രിഡിനൊപ്പമുള്ള തൻെറ അഞ്ചാം സീസണിലാണ് വിനിഷ്യസ് ലോകോത്തര നിലവാരത്തിലേക്കുയർന്നത്.നെയ്മറുമായി നിരവധി സാമ്യതകൾ വിനിഷ്യസിനുണ്ട്. സാേൻറാസിലും ബാഴ്സയിലും തൻെറ ആരാധനാ പാത്രമായിരുന്ന നെയ്മറിെൻറ അതേ സ്ഥാനത്ത് തന്നെയാണ് വിനിഷ്യസ് കളിക്കുന്നതും എതിരാളികളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.