ഞങ്ങൾ തിരിച്ച് വന്നിരിക്കുന്നു -ഇറാൻ കോച്ച് കാർലോസ് ക്വിറോസ്
text_fieldsദോഹ: വെയ്ൽസിനെതിരായ തകർപ്പൻ ജയത്തോടെ ടീം മികവിലേക്ക് തിരിച്ച് വന്നിരിക്കുന്നുവെന്ന് ഇറാൻ പരിശീലകൻ കാർലോസ് ക്വിറോസ്.ഇത് ഞങ്ങൾക്ക് ഒരു അത്ഭുതകരമായ ദിവസമാണെന്ന് കരുതുന്നു. ഞങ്ങൾ ഫുട്ബോളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. താരങ്ങളോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല -ക്വിറോസ് പറഞ്ഞു. വെയിൽസിനെതിരെ അധികസമയത്ത് രണ്ട് ഗോളുകൾ നേടി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു ടീമുകളും ഗോൾരഹിത സമനിലയിലേക്ക് നീങ്ങവേ അധികമായി ലഭിച്ച സമയത്താണ് ഗാരത് ബെയ്ലിെൻറ വെയിൽസിനെ ഞെട്ടിച്ച് മൂന്ന് മിനുട്ടിെൻറ ഇടവേളയിൽ പേർഷ്യക്കാർ രണ്ട് ഗോളടിച്ചത്. 98ാം മിനുട്ടിൽ റൗസ്ബേ ചെഷ്മിയും 101ാം മിനുട്ടിൽ റാമിൻ റെസായെനും ഇറാന് വേണ്ടി ലക്ഷ്യംകണ്ടത്.
'അവർ എല്ലാ ശ്രദ്ധയും ബഹുമാനവും അർഹിക്കുന്നുണ്ട്. ഈ കുട്ടികൾ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ആളുകൾ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. കളിക്കാർ പിന്തുണക്ക് അർഹരാണ്. ആരാധകർക്ക് വേണ്ടി കളിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്' --ക്വിറോഷ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയം മറക്കുന്നതായിരുന്നു വെയിൽസിനെതിരായ ഇറാെൻറ പ്രകടനം. ചൊവ്വാഴ്ച അമേരിക്കക്കെതിരെയാണ് ഇറാെൻറ ഗ്രൂപ്പിലെ അവസാന മത്സരം.ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യ മത്സരത്തിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നതിൽ നിന്നും വിട്ട് നിന്ന താരങ്ങൾ, വെയിൽസിനെതിരായ മത്സരത്തിൽ ദേശീയഗാനം ആലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.