മൊറോക്കോ വാഴുമോ വീഴുമോ?
text_fieldsദോഹ: ലോകകപ്പിൻെറ ആദ്യ ദിനങ്ങളിലൊന്നും കാണാത്ത കാഴ്ചയാണ് ഇപ്പോൾ ഖത്തറിൽ. സ്റ്റേഡിയം പരിസരം മുതൽ ആഘോഷ വേദികൾ വരെ കീഴടക്കുന്ന മൊറോക്കോ ആരാധക കൂട്ടത്തിൻെറ ഉത്സവ ദൃശ്യങ്ങൾ. ഓരോ കളികഴിഞ്ഞ് മൊറോക്കോ മുന്നേറുേമ്പാഴും ദോഹയിൽ ഈ ആഫ്രിക്കൻ-അറബ് നാട്ടുകാരുടെ സാന്നിധ്യവും വർധിക്കുന്നു.
ബുധനാഴ്ച രാത്രിയിൽ അൽ ബെയ്ത് സ്റ്റേഡിയം വേദിയാവുന്ന ലോകകപ്പ് സെമി പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാൻസ് നേരിടുന്ന വെല്ലുവിളിയും ഗാലറി നിറഞ്ഞ് മൊറോക്കോയുടെ 12ാമനായി അലറിവിളിക്കുന്ന ഈ ചെങ്കുപ്പായക്കാരായിരിക്കും. കളത്തിൽ പൊരുതുന്ന 11 പേർക്ക് ആത്മവിശ്വാസം പകരുന്നതാണ് ഗാലറിയും, പുറത്ത് ആഘോഷ വേദികളും നിറക്കാനെത്തുന്ന മൊറോക്കോ ആരാധകർ.
ബെൽജിയം, സ്പെയിൻ, പോർചുഗൽ തുടങ്ങിയ ടീമുകളെ അട്ടിമറിച്ച മൊറോക്കോ കരുത്തരായ ഫ്രഞ്ചുപടയെയും അട്ടിമറിക്കുമോ..?. കാൽപന്തു ലോകം ആവേശത്തോടെ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിനാണ്. കണക്കിലെ കളിയിലും കടലാസിലെ കരുത്തിലും ഫ്രാൻസും മൊറോക്കോയും ബഹുദൂരം അകലത്തിലാണ്.
ഗോളടിച്ചുകൂട്ടുന്ന താരങ്ങളും, മികച്ച കളി നെയ്യുന്ന താരങ്ങളുമെല്ലാം ചാമ്പ്യൻ ഫ്രാൻസിനൊപ്പമുണ്ട്. എന്നാൽ, ഓരോ വമ്പന്മാരെയും അവർക്കൊത്ത തന്ത്രങ്ങളിലൂടെ എതിരിട്ട മൊറോക്കോ ഫ്രാൻസിനെതിരെ ഒരുക്കിയ തന്ത്രങ്ങൾ എന്താവും. ലോകം കാത്തിരുക്കന്നത് അൽ ബെയ്തിലെ കളത്തിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.