ഗോൾ മറന്ന് ഇംഗ്ലണ്ടും അമേരിക്കയും
text_fieldsഗ്രൂപ് ബിയിലെ നിർണായക പോരാട്ടത്തിൽ ഗോളടിക്കാൻ മറന്ന് അമേരിക്കയും ഇംഗ്ലണ്ടും. ഇറാനെ ആദ്യ കളിയിൽ മുക്കിയ ആവേശം കൂടെകൂട്ടാൻ മറന്ന ഇംഗ്ലണ്ടിനെ കഴിഞ്ഞ കളിയിൽ വെയിൽസിനെ സമനിലയിലാക്കിയ ഊർജവുമായി നേരിട്ടാണ് അമേരിക്ക ആദ്യ പകുതി ഗോളില്ലാതെ അവസാനിപ്പിച്ചത്.
ഇംഗ്ലീഷ് പടയുടെ കരുത്തും അമേരിക്കക്കാരന്റെ ദൗർബല്യങ്ങളും പ്രകടമാക്കുന്നതായിരുന്നു അൽബൈത് മൈതാനത്തെ തുടക്കം. ഗ്രൂപിലെ ആദ്യ മത്സരത്തിൽ ഇറാനെതിരെ ആറു ഗോളടിച്ച് വൻജയവുമായി മടങ്ങിയ ഇംഗ്ലീഷുകാർ ഇത്തവണ പക്ഷേ, അതേ മിടുക്കോടെയായിരുന്നില്ല കളി നയിച്ചത്. എന്നിട്ടും കളിയിൽ മുന്നിൽനിന്ന ടീം അവസരങ്ങൾ ചിലതു തുറന്നെങ്കിലും ഒന്നും ഗോളാകാൻ മാത്രമുണ്ടായില്ല.
പ്രിമിയർ ലീഗിലും പുറത്തും മികവുറപ്പിച്ച ഏറ്റവും കരുത്തരെ മാത്രം ഇറക്കിയ സൗത് ഗെയ്റ്റിനെതിരായയതിനാൽ അമേരിക്ക പ്രതിരോധത്തിനാണ് ഒരു പണത്തൂക്കം പ്രാധാന്യം നൽകിയത്. അതോടെ, ഇംഗ്ലീഷ് പടയോട്ടം മിക്കവാറും എതിർ പ്രതിരോധ മതിലിൽ തട്ടി മടങ്ങി. തുടക്കത്തിൽ സമ്പൂർണ മേൽക്കൈയുമായി കളം നിറഞ്ഞോടിയ ഇംഗ്ലണ്ടിനു പക്ഷേ, അതേ ഊർജത്തോടെ ആദ്യ പകുതിയുടെ അവസാനത്തിൽ പന്തു തട്ടാനായില്ല. ഇത് മുതലെടുത്ത് അമേരിക്കൻ മുന്നേറ്റം ഇംഗ്ലീഷ് ഹാഫിൽ പറന്നുനടന്നത് അപകട സാധ്യത തീർത്തു. എന്നാൽ, പിക്ഫോർഡിന്റെ ചെറിയ ഇടപെടലുകളിൽ എല്ലാം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.