ഇംഗ്ലീഷ് തേരോട്ടം തടഞ്ഞ് വെയിൽസ്; ആദ്യ പകുതി ഗോൾരഹിതം
text_fieldsഅയൽയുദ്ധത്തിന്റെ നിറവും മണവും കേൾപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങൾ തമ്മിലെ പോരിന്റെ ആദ്യ പകുതി ഗോൾരഹിതം. ആദ്യ ഇലവനിൽ വമ്പൻ മാറ്റങ്ങളുമായി എത്തിയ ഇംഗ്ലണ്ടിനെ അനായാസം പിടിച്ചുകെട്ടിയാണ് വെയിൽസ് ഗോൾ വീഴാതെ കാത്തത്.
കീറൻ ട്രിപ്പർ, ബുകായോ സാക, സ്റ്റെർലിങ്, മാസൺ മൗണ്ട് എന്നിവരെ പിൻവലിച്ച് ആദ്യ ഇലവനിൽ കൈൽ വാക്കർ, ഫിൽ ഫോഡൻ, മാർകസ് റാഷ്ഫോഡ്, ഹെൻഡേഴ്സൺ എന്നിവർക്ക് അവസരം നൽകിയായിരുന്നു സൗത്ഗേറ്റ് ആദ്യ ഇലവനെ ഇറക്കിയത്. 10ാം നമ്പറുകാരൻ ആരോൺ രാംസെ, ജൂഡ് ബെല്ലിങ്ങാം എന്നിവരും എത്തി. വെയിൽസ് നിരയിൽ ബെയിൽ, റാംസെ, ജെയിംസ്, മൂർ തുടങ്ങിയവരും എത്തി.
ആദ്യ വിസിൽ മുതൽ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു മൈതാനത്ത്. അവസരങ്ങൾ സൃഷ്ടിച്ചും എതിരാളികളെ പരമാവധി പിടിച്ചുകെട്ടിയും ഇംഗ്ലീഷ് നിര കളി കടുപ്പിച്ചു. 10ാം മിനിറ്റിൽ ഹാരി കെയ്ൻ നൽകിയ പാസിൽ റാഷ്ഫോഡ് ഗോളിനരികെ എത്തിയെങ്കിലും വെയിൽസ് ഗോളി വാർഡ് രക്ഷകനായി. പിന്നെയും മൈതാനം നിറഞ്ഞ് ഇംഗ്ലീഷ് പടയോട്ടം തുടർന്നെങ്കിലും ഗോളിനരികെ മുന്നേറ്റങ്ങൾ അവസാനിച്ചു. ആക്രമണത്തിനു പകരം പ്രതിരോധമാണ് വഴിയെന്ന തിരിച്ചറിവിൽ വെയിൽസ് കോട്ട കാത്തതോടെ പലപ്പോഴും പേരുകേട്ട ഇംഗ്ലീഷ് മുന്നേറ്റം ഒന്നും ചെയ്യാനാകാതെ പാളി.
ഈ ഗ്രൂപിലെ ജേതാക്കൾക്ക് ഗ്രൂപ് എയിലെ രണ്ടാമന്മാരായ സെനഗാൾ ആകും പ്രീ ക്വാർട്ടർ എതിരാളികൾ. രണ്ടാമന്മാരായി യോഗ്യത ഉറപ്പാക്കുന്നവർ കരുത്തരായ ഓറഞ്ചുപടയെയും നേരിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.