ലോകകപ്പ് ഫൈനൽ യൂട്യൂബിലും കാണാം
text_fieldsദോഹ: അറബ് മേഖല ആദ്യമായി വേദിയൊരുക്കുന്ന ലോകകപ്പ് ഫുട്ബാളിൻെർ ഫൈനൽ പോരാട്ടം ബീൻ സ്പോർട്സിൻെറ യൂ ട്യൂബ് ചാനൽ വഴിയും സംപ്രേഷണം ചെയ്യും. ലോകകപ്പിൻെറ വിജയകരമായ സമാപനം, മേഖലയിലെ പരമാവധി കാഴ്ചക്കാരിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ബീൻ സ്പോർട്സ് 'ഫ്രീ ടു എയർചാനൽ, യൂ ട്യൂബ് വഴിയും ഫൈനൽ സംപ്രേക്ഷണം ചെയ്യുന്നത്.
അറബ് രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യപൂർവേഷ്യ, വടക്കൻ ആഫ്രിക്ക (മെന) മേഖലയിലെ 24രാജ്യങ്ങളിൽ ലോകകപ്പിൻെറ സംപ്രേഷണ അവകാശം ഖത്തറിൻെറ ഉടമസ്ഥതയിലുള്ള ബീൻ സ്പോർട്സിനാണ്. നവംബർ 20ന് കിക്കോഫ് കുറിച്ച ലോകകപ്പ് പോരാട്ടത്തിന് 500കോടി കാഴ്ചക്കാർ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഞായറാഴ്ചത്തെ അർജൻറീന- ഫ്രാൻസ് കിരീടപ്പോരാട്ടം ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കാഴ്ചക്കാരുള്ള കായിക മത്സരമായി മാറും. ഡിസംബർ 18ലെ ഫൈനൽ അറബ് ലോകത്തിനും ഫുട്ബാളിനും ചരിത്ര നിമിഷമാവുന്ന പശ്ചാത്തലത്തിൽ പരമാവധി ജനങ്ങൾക്ക് ലോകകപ്പ് കാണാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബീൻ മെന സി.ഇ.ഒ മുഹമ്മദ് അൽ സുബൈഇ പറഞ്ഞു. ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകുന്നേരം ആറ് മുതലാണ് കിരീടപ്പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.