ലോകകപ്പ് ഫുട്‌ബോൾ; സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ടീമിന്റെ ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡ് ആണ് 26 കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചത്.
മുഹമ്മദ് അൽ ഒവൈസ്, മുഹമ്മദ് അൽ യാമി, നവാഫ് അൽ അഖിദി, യാസർ അൽ ഷഹ്‌റാനി, അലി അൽ ബിലാഹി, അബ്ദുൽ ഇലാഹ് അൽ ഒമരി, അബ്ദുല്ല മഡോ, ഹസൻ അൽ ടിംബുക്തി, സുൽത്താൻ അൽ ഗന്നം, സൗദ് അബ്ദുൽ ഹമീദ്, മുഹമ്മദ് അൽ ബുറൈക്, റിയാദ് ഷറാഹിലി, അലി അൽ ഹസ്സൻ, മുഹമ്മദ് കനോ, അബ്ദുൽ ഇലാഹ് അൽ മാലികി, അബ്ദുല്ല ആതിഫ്, റിയാദ് ഷറാഹിലി, അബ്ദുൽ റഹ്മാൻ അൽ അബൗദ്, സൽമാൻ അൽ ഫറജ്, നാസർ അൽ ദോസരി, സേലം അൽ ദോസരി, ഹത്തൻ ബഹ്‌ബ്രി, ഹൈതം അസിരി, ഫഹദ് അൽ മൗലിദ്, സാലിഹ് അൽ ഷെഹ്‌രി, ഫിറാസ് അൽ ബ്രൈക്കൻ എന്നിവരാണ് പട്ടികയിലുള്ള താരങ്ങൾ.
നവാഫ് അൽ അബേദ്, അബ്ദുല്ല അൽ ഹംദാൻ, അഹമ്മദ് ബമസൗദ്, സക്കറിയ ഹവ്സാവി, അമിൻ ബുഖാരി, അബ്ദുല്ല റാദിഫ്, അയ്മൻ യഹ്യ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പരിക്കേറ്റ ഗോൾകീപ്പർ ഫവാസ് അൽ ഖർനിക്ക് പകരം ഗോൾകീപ്പർ അമിൻ ബുഖാരിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 32 കളിക്കാരുടെ പ്രാഥമിക പട്ടികയിൽ നിന്നാണ് 26 പേരുടെ പേരുകൾ പ്രഖ്യാപിച്ചത്.
നേരത്തെ നോർത്ത് മാസിഡോണിയ, ഹോണ്ടുറാസ്, അൽബേനിയ, ഐസ്‌ലാൻഡ്, പനാമ എന്നിവയ്‌ക്കെതിരെ സൗദി ടീം അഞ്ച് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളിൽ അവസാനത്തെ മത്സരം ക്രൊയേഷ്യയ്‌ക്കെതിരെ നവംബർ 16 ന് റിയാദിൽ നടക്കും. ലോകകപ്പ് മത്സരത്തിൽ നവംബർ 22 ന് അർജന്റീനയുമായും 26 ന് പോളണ്ടുമായും 30 ന് മെക്സിക്കോയുമായുമാണ് സൗദി അറേബ്യ ഏറ്റുമുട്ടുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.