യൂറോ ഫൈനലിൽ പെനാൽറ്റി പാഴാക്കി; ഇംഗ്ലീഷ് കൗമാര താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം
text_fieldsലണ്ടൻ: ഇറ്റലിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാെല ഇംഗ്ലീഷ് ഫുട്ബാൾ താരങ്ങളായ മാർകസ് റാഷ്ഫോഡ്, ജേഡൻ സാഞ്ചോ, ബുകായോ സാക എന്നീ താരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപം. ഷൂട്ടൗട്ടിൽ കൗമാര താരങ്ങളായ മാർകസ് റാഷ്ഫോഡിന്റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ് ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്.
സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം െവച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത്തരം മ്ലേച്ചമായ കാര്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏറ്റവും കഠിന ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഞങ്ങളുടെ താരങ്ങളെ പരിപൂർണമായി പിന്തുണക്കുമെന്നും എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി.
താരങ്ങൾക്കെതിരായ വംശീയാധിക്ഷേപ പോസ്റ്റുകളിൽ അന്വേഷണം നടത്തുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ലണ്ടൻ മേയർ സാദിഖ് ഖാൻ സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.